പെരിയ ഇരട്ട കൊലക്കേസ്: സി കെ ശ്രീധരനെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസ്; വീടിന് മുന്നില്‍ പിച്ചചട്ടി സമര്‍പ്പിച്ച് പ്രതിഷേധം; നിയമ നടപടികളുമായി കൊല്ലപ്പെട്ടവരുടെ കുടുംബം
സ്വന്തം ലേഖിക
കാസര്‍കോട്: പെരിയ ഇരട്ടകൊല കേസിലെ വക്കാലത്ത് വിവാദത്തില്‍ അഡ്വ.സി.കെ.ശ്രീധരനെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസ്.
സി പി എം നിര്‍ദേശ പ്രകാരമാണ് ശ്രീധരന്‍ ഒന്‍പത് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇത് മുന്‍ നിര്‍ത്തി വരും ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സജീവമാക്കാനാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി ശ്രീധരന്റെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വീടിന് മുന്നില്‍ പിച്ചചട്ടി സമര്‍പ്പിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.
കെ.സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനും സി കെ ശ്രീധരനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.സി കെ ശ്രീധരന്റെ വഞ്ചന രാഷ്ട്രീയമായി തുറന്ന് കാട്ടുമെന്ന് കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും വ്യക്തമാക്കി.
അതേസമയം കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങള്‍ നിയമപരമായി സി കെ ശ്രീധരനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്.