പ്രളയകാലത്ത് പമ്പാ നദി നീന്തികടന്ന് അയ്യപ്പന് നിറപുത്തരി കതിർ എത്തിച്ച യുവാക്കൾക്ക് ജോലി നൽകി ദേവസ്വം ബോർഡ്

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട : പ്രളയകാലത്ത് നിറഞ്ഞൊഴുകിയ പമ്പാ നദി മുറിച്ച് കടന്ന് അയ്യപ്പന് നിറപുത്തരിക്ക് കതിർ എത്തിച്ച യുവാക്കൾക്ക് ജോലി നൽകി ദേവസ്വം ബോർഡ്.

പമ്പാവാലി സ്വദേശികളായ ബിനുവും ജോബിയുമാണ് സന്നിധാനത്ത് ജോലിയിൽ പ്രവേശിച്ചത്. എല്ലാം നിയോഗമാണെന്നായിരുന്നു ബിനുവിന്റെയും ജോബിയുടേയും പ്രതികരണം. അന്ന് പുഴ നീന്താൻ തോന്നിപ്പിച്ചതും ഇന്ന് ഒരു വരുമാന മാർഗ്ഗം തന്നതും അയ്യപ്പനാണെന്ന് ഇവർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ലെ പ്രളയകാലത്ത് പമ്പാ നദി അതിഭീകരമായ നിലയിൽ നിറഞ്ഞ് കവിഞ്ഞൊഴുകിയപ്പോൾ, നിറപുത്തരിക്ക് തമിഴ്നാട്ടിൽ നിന്നെത്തിച്ച കതിർ പമ്ബയിൽ കുടുങ്ങി. കീഴ്വഴക്കം തെറ്റുമോയെന്ന ആശങ്ക ഉയർന്നു. ഇതിനിടെയാണ് പ്രദേശവാസികളായ ബിനുവും ജോബിയും ചേർന്ന് പുഴ നീന്തിക്കിടന്ന് കതിർ കൈമാറിയത്.

സന്നിധാനത്ത് താത്കാലിക അടിസ്ഥാനത്തിലാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. ജീവൻ പണയം വച്ച് ഇവർ നടത്തിയ ആത്മാർത്ഥമായ നീക്കത്തെയാണ്, ദേവസ്വം ബോർഡ് ജോലി നൽകി ആദരിച്ചത്. അതേസമയം, അധികം വൈകാതെ ഈ ജോലി സ്ഥിരപ്പെടുമെന്ന വിശ്വാസത്തിലാണ് ഇരുവരും.