കോട്ടയം ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ കാനനപാതയിൽലുടെ വരുന്ന തീര്‍ത്ഥാടകര്‍ക്കായി അന്നദാനം നടത്തി
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയായ കോയിക്കക്കാവിൽ ശുചീകരണ ബോധവത്ക്കരണവും -അന്നദാനവും നടത്തി. കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കോയിക്കക്കാവിൽ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് ഐ.പി.എസ് അന്നദാനം നൽകി ഉദ്ഘാടനം നിർവഹിച്ചു.
കാനനപാതയിലൂടെ നടന്നുവന്ന അയ്യപ്പന്മാരുടെ കയ്യിൽ നിന്നും പ്ലാസ്റ്റിക് സഞ്ചി വാങ്ങി പകരം തുണി സഞ്ചി നൽകി. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. എൻ ബാബുക്കുട്ടൻ, എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. ആർ ജയൻ എന്നിവരും പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ എരുമേലിയിലെ ചന്ദനക്കുടം, പേട്ട തുള്ളൽ ദിവസങ്ങളിലെ സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച് എരുമേലി സ്റ്റേഷനിൽ അവലോകന യോഗം ചേര്‍ന്നു . പേട്ടതുള്ളലും ചന്ദനക്കുടവുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷയാണ് ജില്ലാ പോലീസ് ഒരുക്കിയിരിക്കുന്നത്.
നിലവിൽ ഡ്യൂട്ടിയിലുള്ള 500 പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ 200 പോലീസ് ഉദ്യോഗസ്ഥരെ കൂടുതൽ ഇതിനായി നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കരിങ്കല്ലുംമൂഴി മുതൽ കണമല വരെയുള്ള 18 കിലോമീറ്റർ ദൂരത്തിനിടയിൽ നിരീക്ഷണത്തിനായി ബൈക്ക് പെട്രോളിങ് ടീമിനെ ഏർപ്പെടുത്തും.
ഈമാസം 10, 11 തീയതികളിലായാണ് എരുമേലിയില്‍ ചന്ദനക്കുടവും പേട്ടതുള്ളലും നടക്കുന്നത്. യോഗത്തിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ, പഞ്ചായത്ത്, റവന്യൂ ഹെൽത്ത്, വനം, വ്യാപാരി വ്യവസായി പ്രതിനിധികൾ മറ്റ് വിവിധ വകുപ്പുകളിൽ പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.