
സ്വന്തം ലേഖിക
പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക് തുടരുന്നു.
ഇന്ന് വിര്‍ച്ച്‌വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത് 89,971 പേരാണ്.
ഇന്നലെ രാവിലെ തിരക്ക് അല്‍പം കുറഞ്ഞെങ്കിലും രാത്രിയോടെ വലിയതോതില്‍ തീര്‍ത്ഥാടകരെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നും അതിന് തന്നെയാണ് സാധ്യത. പരമ്പരാഗത കാനനപാത വഴിയെത്തുന്നവരുട എണ്ണത്തിലും റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഈ ദിവസങ്ങളിലുണ്ടായത്.
അതേസമയം ശബരിമല സന്നിധാനത്തെ രണ്ട് കതിനപ്പുരകളും പ്രവര്‍ത്തിച്ചത് മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് എന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം കതിനയ്ക്ക് തീപിടിച്ച് അപകടമുണ്ടായപ്പോള്‍ തീയണക്കയ്ക്കാനുള്ള വെള്ളം പോലും പരിസരത്ത് ഉണ്ടായിരുന്നില്ല.
സന്നിധാനത്തെ കെട്ടിടങ്ങളിലും ഹോട്ടലുകളിലും അവസ്ഥ ഇത് തന്നെ. ഫയര്‍ഫോഴ്സിന്റെ പരിശോധന പ്രഹസനമാകുമ്പോള്‍ വന്‍ അപകടമാണ് പതിയിരിക്കുന്നതെന്ന ആശങ്കയും ശക്തമാണ്.
മാളികപ്പുറം വെടിപ്പുരയില്‍ കഴിഞ്ഞ ദിവസമാണ് കതിന പൊട്ടി അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ജയകുമാര്‍ (47), അമല്‍ (28), രജീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ജയകുമാറിന്‍റെ നില ഗുരുതരമാണ്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് പമ്പ ആശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും റഫര്‍ ചെയ്യുകയായിരുന്നു.