video
play-sharp-fill

വീണ്ടും നാമജപ പ്രതിഷേധം: ഇത്തവണ മലകയറുന്ന യുവതികളുടെ വീടിനു മുന്നിൽ

വീണ്ടും നാമജപ പ്രതിഷേധം: ഇത്തവണ മലകയറുന്ന യുവതികളുടെ വീടിനു മുന്നിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മല കയറാനെത്തിയ യുവതികളുടെ വീടിനു മുന്നിൽ നാമജപ പ്രതിഷേധവുമായി സംഘപരിവാർ സംഘടനകൾ. മനീതി സംഘം തമിഴ്‌നാട്ടിൽ നിന്ന് എത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നിൽ നാമജപ പ്രതിഷേധം നടത്തിയ ഭക്തരാണ് ഇക്കുറി രണ്ട് വിശ്വാസികളുടെ വീടിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്.
മലചവിട്ടുന്ന അഡ്വക്കേറ്റ് ബിന്ദുവിന്റെ വീട്ടിലേക്കാണ് ആദ്യമായി ഭക്തരുടെ നാമജപ പ്രതിഷേധ യാത്ര നടന്നത്. കൂടാതെ കനക ദുർഗ്ഗയുടെ മലപ്പുറത്തെ വീടിനു മുന്നിലും നാമജപ പ്രതിഷേധം നടക്കുകയാണ്.
അഡ്വ ബിന്ദുവിനേയും കനകദുർഗ്ഗയേയും അപ്പാച്ചി മേട്ടിൽ വിശ്വാസികൾ തടഞ്ഞുവെങ്കിലും അതെല്ലാം നീക്കി പൊലീസ് യുവതികളുമായി മുന്നോട്ട് പോവുകയാണ്.
ഇവർ മരക്കൂട്ടം കഴിഞ്ഞു. പൊലീസ് തീർത്ത ശക്തമായ വലയത്തിലാണ് യുവതികൾ. യുവതികൾ എത്തുന്നത്. ഇത് ശകത്മായ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.