play-sharp-fill
പ്രസംഗത്തിനിടെ പി.സി ജോർജിനെതിരെ ചീമുട്ടയേറ്: മുട്ടയെറിഞ്ഞ യുവാവിനു നേരെ പി.സിയുടെ കൊലവിളി; വീണ്ടും പി.സിയുടെ വെല്ലുവിളി വൈറലാവുന്നു

പ്രസംഗത്തിനിടെ പി.സി ജോർജിനെതിരെ ചീമുട്ടയേറ്: മുട്ടയെറിഞ്ഞ യുവാവിനു നേരെ പി.സിയുടെ കൊലവിളി; വീണ്ടും പി.സിയുടെ വെല്ലുവിളി വൈറലാവുന്നു

സ്വന്തം ലേഖകൻ

കോട്ടയം: എന്തിനെയും തന്റെ നെഞ്ചൂക്ക് കൊണ്ട് നേരിടുന്നതാണ് പി.സി ജോർജിന്റെ രീതി. ഒന്നിനും ഭയപ്പെടാത്ത ജോർജിന്റെ രീതി തന്നെയാണ് ഇദ്ദേഹത്തെ കേരളത്തിന്റെ പ്രിയ നേതാവായി മാറ്റുന്നത്. ഇതിനിടെയാണ് ഇപ്പോൾ ജോർജിന്റെ പുതിയ വെല്ലുവിളി പുറത്തായിരിക്കുന്നത്. പൂഞ്ഞാർ പെരിങ്ങുളം റോഡ് ആധുനികിരീതിയിൽ പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെ ജോർജിനു നേരെ ചീമുട്ടയെറിഞ്ഞ യുവാവിനെയാണ് ജോർജ് ഭീഷണിപ്പെടുത്തിയത്. അതേസമയം പിസി ജോർജിന്റെ ഭീഷണിയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്.
ഭരണകക്ഷിയുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നതെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. തുടർന്ന് മുട്ട എറിഞ്ഞവനെ താൻ കണ്ടെന്നും നോട്ടമിട്ടിട്ടുണ്ട് അവനെ വീട്ടിൽ കയറി അടിക്കുമെന്നും പിസി ജോർജ് മൈക്കിലൂടെ പറഞ്ഞു. നീ വീട്ടിൽ കിടന്നുറങ്ങില്ല. ഓർത്തോ. പേടിപ്പിക്കാമെന്നു കരുതേണ്ടെന്നും എംഎൽഎ പറഞ്ഞു.