video
play-sharp-fill
സന്നിധാനത്ത് യുവതികൾ എത്തി: ദർശനം നടത്തിയത് ബുധനാഴ്ച പുലർച്ചെ; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ: നടന്നത് ആചാരലംഘനം; തന്ത്രി ശബരിമല നട അടച്ചേയ്ക്കുമെന്നു സൂചന

സന്നിധാനത്ത് യുവതികൾ എത്തി: ദർശനം നടത്തിയത് ബുധനാഴ്ച പുലർച്ചെ; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ: നടന്നത് ആചാരലംഘനം; തന്ത്രി ശബരിമല നട അടച്ചേയ്ക്കുമെന്നു സൂചന

സ്വന്തം ലേഖകൻ 

സന്നിധാനം: ശബരിമലയിൽ പ്രതിഷേധങ്ങളും വിലക്കുകളും നിലനിൽക്കുന്നതിനിടെ യുവതികൾ സന്നിധാനത്ത് എത്തി ദർശനം നടത്തി മടങ്ങി. നേരത്തെ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് ദർശനം നടത്താനാവാതെ മടങ്ങിയ കനകദുർഗയും, ബിന്ദുവുമാണ് ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ശബരിമല ദർശനം നടത്തിയെന്ന അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആചാരലംഘനം നടന്നതായി വ്യക്തമാക്കുന്ന വീഡിയോ ഇവർ പുറത്തു വിട്ടു. ഇതോടെ ശബരിമല നട തന്ത്രി അടച്ചിടുമെന്ന സൂചനകൾ പുറത്തു വന്നിട്ടുണ്ട്. രണ്ടു യുവതികൾ മലകയറി സന്നിധാനത്ത് എത്തിയത് ചരിത്ര സംഭവമായി മാറിയിട്ടുണ്ട്. ബിന്ദുവും കനകദുർഗയും സന്നിധാനത്ത് നിൽക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇരുവരും പുറത്തു വിട്ടിട്ടുണ്ട്. 
ബുധനാഴ്ച പുലർച്ചെ മൂന്ന് 3.45ഓടെ ഇവർ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ യുവതികൾ തന്നെ പുറത്ത് വിട്ടിട്ടുമുണ്ട്. ഡിസംബർ 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിന് എത്തിയിരുന്നു. തുടർന്ന് പ്രതിഷേധക്കാർ ഇരുവരെയും പമ്പയിൽ തടഞ്ഞിരുന്നു. ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ട ഇരുവരെയും മെഡിക്കൽ കോള്ജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുർഗ്ഗ പറഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബറിൽ മല കയറാൻ ശ്രമം നടത്തിയപ്പോൾ ഭക്തരുടെ പ്രതിഷേധം കാരണം മല കയറാതെ പിൻവലിയുകയായിരുന്നു.

വെളുപ്പിന് ദർശനം നടത്തി എന്ന് പറയുമ്‌ബോഴും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പുലർച്ചെ 1 മണിക്ക് യുവതികൾ മലകയറുമ്‌ബോഴും ആരും തിരിച്ചറിഞ്ഞില്ല. പ്രത്യേകിച്ച് പതിനായിരകണക്കിന് പ്രവർത്തകർ യുവതി പ്രവേശനം തടയാൻ രംഗത്തുണ്ടാകും എന്ന് പ്രഖ്യാപനം ആർഎസ്എസ് നടത്തിയെങ്കിലും ഒടുവിൽ ആചാരം ലംഘിക്കപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു. പൊലീസിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ശേഷം മാത്രമെ കാര്യത്തിൽ പ്രതികരിക്കാൻ സാധിക്കുകയുള്ളു.തങ്ങളുടെത് അവകാശവാദമല്ല സത്യമാണെന്ന് ബിന്ദു പ്രതികരിച്ചു. പമ്പയിൽ എത്തിയതിന് ശേഷമാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് തനിക്കും കനക ദുർഗയ്ക്കും പൂർണ സുരക്ഷ ഒരുക്കിയെന്ന് ബിന്ദു പറഞ്ഞു. പതിനെട്ടാം പടി വഴിയല്ല കയറിയതെന്നും വി.ഐ.പി ലോഞ്ചിലൂടെയാണ് പൊലീസ് തങ്ങളെ എത്തിച്ചതെന്ന് യുവതി പറഞ്ഞു.

ദർശനത്തിന് ഒപ്പം പൊലീസ് ഉണ്ടായിരുന്നു. തിരിച്ചും വി.ഐ.പി ലോഞ്ചിലൂടെ തന്നെയാണ് തിരിച്ചിറക്കിയത്. പമ്പയിൽ എത്തിയാൽ സന്നിധാനത്ത് എത്തിക്കാമെന്ന വാഗ്ദാനം പൊലീസ് നൽകിയിരുന്നതായും ഇതനുസരിച്ചാണ് ദർശനത്തിനെത്തിയതെന്ന് ബിന്ദു വ്യക്തമാക്കി. നേരത്തെ ദർശനം നടത്താൻ ശ്രമിച്ച ശേഷം ഇവരെ കാണാൻ ഇല്ലാ എന്ന നിലയിൽ ഭർത്താവ് ഉൾപ്പടെ പരാതിയുമായി രംഗത്ത് വന്നിരുന്നു.

ശബരിമല ദർശനത്തിന് പുറപ്പെട്ട താനും കോഴിക്കോട് സ്വദേശി ബിന്ദുവും സുരക്ഷിതരാണ് എന്ന് പിന്നീട് ഇവർ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ജീവന് ഭീഷണിയുള്ളതിനാലണ് വീട്ടിലേക്ക് മടങ്ങി പോകാത്തതെന്നുമുള്ള കനക ദുർഗയുടെ വീഡിയോ സന്ദേശമാണ് പുറത്ത് വന്നത്. കനക ദുർഗയെ കാണാനില്ലെന്നു ഭർത്താവു നൽകിയ പരാതിക്ക് പിന്നാലെയാണ് വീഡിയോ സന്ദേശവുമായി കനക ദുർഗ അന്ന് പ്രത്യക്ഷപ്പെട്ടത്.