
ശബരിമല സ്ത്രീ പ്രവേശനം : കരുതി കൂട്ടി വരുന്ന സ്ത്രീകളെ ഭക്തർ നോക്കിക്കോളും ; കെ.മുരളീധരൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: കരുതി കൂട്ടി ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ ഭക്തർ നോക്കിക്കോളുമെന്ന് വടകര എം.പിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ കെ. മുരളീധരൻ. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശാല ബെഞ്ചിന്റെ തീരുമാനത്തിലേക്ക് വിട്ടത് സുപ്രീം കോടതിക്ക് പഴയ വിധിയിൽ തൃപ്തിയില്ലാത്തത് കൊണ്ടാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി. അതേസമയം സ്ത്രീ പ്രവേശന വിഷയത്തിൽ ബന്ധപ്പെട്ട് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട പാർട്ടി കാര്യങ്ങൾ കോടതിയിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞ മുരളീധരൻ, അത്തരക്കാർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും കൂട്ടിച്ചേർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :