ശബരിമലയിലെ കേരളീയ സദ്യ പ്രഖ്യാപനം നടപ്പായില്ല; പാചക തൊഴിലാളികളെ കിട്ടാനില്ലെന്നും വിശദീകരണം

Spread the love

ശബരിമല: ശബരിമലയിലെ കേരളീയ സദ്യ പ്രഖ്യാപനം നടപ്പായില്ല. കേരളീയ സദ്യ വിളമ്ബുന്നതില്‍ അനിശ്ചിതത്വം. സദ്യയുടെ റേറ്റ് സംബന്ധിച്ച്‌ കരാറുകാരനുമായി ധാരണയായില്ല.

video
play-sharp-fill

പാചക തൊഴിലാളികളെ കിട്ടാനില്ലെന്നും വിശദീകരണം. എടുത്തുചാടിയുള്ള പ്രഖ്യാപനത്തില്‍ മറ്റു ബോർഡംഗങ്ങള്‍ക്ക് അതൃപ്തി.

തുടർ ചർച്ചയ്ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഇന്ന് സന്നിധാനത്ത് എത്തും.നേരത്തെ ഡിസംബർ രണ്ട് മുതല്‍ ഉച്ചയ്ക്ക് സദ്യ നല്‍കി തുടങ്ങാനായിരുന്നു തീരുമാനം. കമ്മറ്റി റിപ്പോർട്ട് ലഭിച്ചശേഷം ആകും തുടർ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീർഥാടകരോടുള്ള ദേവസ്വം ബോർഡിന്റെ സമീപനത്തില്‍ വരുത്തിയ മാറ്റവും അവരോടുള്ള കരുതലുമാണ് വിഭവസമൃദ്ധമായ സദ്യ നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞിരുന്നു.

ഇലയിലല്ല, സ്റ്റീല്‍പാത്രങ്ങളിലാണ് സദ്യ നല്‍കുക. കുടിവെള്ളത്തിന് സ്റ്റീല്‍ഗ്ലാസ് ഉപയോഗിക്കും. ഇലയില്‍ നല്‍കാനാണ് ആലോചിച്ചിരുന്നതെങ്കിലും, അത് ലഭ്യമാക്കുക എളുപ്പമല്ല. ഉപയോഗിച്ചുകഴിഞ്ഞാല്‍ നശിപ്പിക്കലും പ്രയാസമാണ്.

ഇൻസിനറേറ്റർ ഉപയോഗിക്കാൻ പറ്റില്ല, അതും കേടാകും. അതിനാലാണ് കുഴികളുള്ള പാത്രങ്ങള്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.സദ്യ വിളമ്ബാൻ 24 ജീവനക്കാരെ കൂടി അധികമായി നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.