ശബരിമല സീസൺ പ്ലാസ്റ്റിക്ക് വിമുക്തം: പക്ഷേ തിരുനക്കരയിൽ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കും; ചട്ടങ്ങളെല്ലാം ലംഘിച്ച് തിരുനക്കര ക്ഷേത്ര മൈതാനത്ത് പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നു
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല സീസണിൽ പ്ലാസ്റ്റിക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തും ഇടത്താവളങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുകയാണ്. എന്നാൽ, ഇതിനെല്ലാം വിരുദ്ധമായാണ് ഇപ്പോൾ തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടക്കുന്നത്. ക്ഷേത്രത്തിലേയ്ക്കുള്ള മൈതാനത്തിന്റെ ഒരു ഭാഗത്തിട്ടാണ് മാലിന്യങ്ങൾ കത്തിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും അടക്കം ക്ഷേത്രത്തിന്റെ മൈതാനത്ത് കൂട്ടിയിട്ടാണ് കത്തിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ശബരിമല സീസണിന്റെ ഭാഗമായുള്ള പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനം. ശബരിമല സീസണിന്റെ ഭാഗമായി നേരത്തെ തിരുനക്കര ക്ഷേത്രവും പരിസരവും പ്ലാസ്റ്റിക്ക് മാലിന്യ വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇരുമുടിക്കെട്ടിൽ പോലും പ്ലാസ്റ്റിക്ക് സാധനങ്ങൾ ശബരിമല സന്നിധാനത്തേയക്കു കൊണ്ടു ചെല്ലരുതെന്നാണ് ചട്ടം. ഇവിടെയാണ് തിരുനക്കര ക്ഷേത്ര മൈതാനത്ത് അശാസ്ത്രീയമായി പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുനക്കര മഹാദേവക്ഷേത്രത്തിലേയ്ക്കു നൂറുകണക്കിന് ഭക്തരാണ് ശബരിമല സീസണായതിനാൽ എത്തിച്ചേരുന്നത്. ഇവരുടെ മുന്നിലാണ് പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നത്. ഇത് രൂക്ഷമായ പ്രശ്‌നങ്ങൾക്കാണ് ഇടയാക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളടക്കം സാധാരണക്കാർക്ക് ഉണ്ടാകുന്നതും ഇതു മൂലമാണ്. ഈ സാഹചര്യത്തിൽ തിരുനക്കര ക്ഷേത്ര മൈതാനത്ത് പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.