video
play-sharp-fill

ശബരിമല; ഹോട്ടൽ ഉടമകൾ വൻ പ്രതിസന്ധിയിൽ; ദേവസ്വം ബോർഡിനെതിരെ കോടതിയിലേക്ക്

ശബരിമല; ഹോട്ടൽ ഉടമകൾ വൻ പ്രതിസന്ധിയിൽ; ദേവസ്വം ബോർഡിനെതിരെ കോടതിയിലേക്ക്

Spread the love


സ്വന്തം ലേഖകൻ

ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സന്നിധാനത്തെ ഹോട്ടലുടമകൾ ഹൈക്കോടതിയിലേക്ക്. സന്നിധാനത്ത് ഏതാണ്ട് ഇരുപതോളം ഹോട്ടലുകളാണ് ഉള്ളത്. ഇവയ്ക്ക് ഒന്നിന് മാത്രം കുറഞ്ഞത് 20 ലക്ഷം രൂപ എങ്കിലും നൽകണം. ടെൻഡറിലൂടെ ആണ് കച്ചവടം എടുക്കുന്നത്. ഇത്രയും പണം മുടക്കി എടുത്ത കടകൾ നഷ്ടത്തിലായതോടെ ആദ്യഘട്ട തുക പോലും അടയ്ക്കാനാകാത്ത സ്ഥിതിയിലാണ്. ഇതോടെയാണ് ടെൻഡർ തുക നൽകാൻ ഒരു വർഷത്തെ സാവകാശം ആവശ്യപ്പെട്ട് ഉടമകൾ കോടതിയെ സമീപിച്ചത്. എന്നാൽ തുക എത്രയും വേഗം അടയ്ക്കണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. തിരക്കൊഴിഞ്ഞു നിൽക്കുന്ന സന്നിധാനത്തെ ഹോട്ടലുകളിൽ പേരിന് പോലും ആളില്ലാത്ത അവസ്ഥയാണ്. അതെ സമയം ഹോട്ടലുടമകൾ കോടതിയെ സമീപിച്ചത് ദേവസ്വംബോർഡ് വലിയ കാര്യമായി എടുത്തിട്ടില്ല. പണം അടച്ചേ മതിയാകൂ എന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. കഴിഞ്ഞ വർഷം ആറു മണിക്കൂറോളം ക്യൂ നിന്ന് തൊഴുത്തിരുന്ന ഭക്തർക്ക് ഇപ്പോൾ തിരക്കില്ലാത്തതിനാൽ എത്ര തവണ വേണമെങ്കിലും തൊഴാമെന്ന സ്ഥിതിയാണുള്ളത്.