ശബരിമലയിൽ പതിനെട്ടാം പടിയുടെ മുൻവശത്തെ ആൽമരത്തിന് തീപിടിച്ചു

Spread the love


സ്വന്തം ലേഖകൻ

ശബരിമല: ശബരിമലയിൽ ആൽമത്തിന് തീടിപിച്ചു. സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുൻവശത്തുള്ള ആൽമരത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും ഉചിതമായ ഇടപെടലോടെ അപകടം ഒഴിവാക്കപ്പെടുകായായിരുന്നു. കത്തി ജ്വലിക്കുന്ന ആഴിയിൽ നിന്നുമാണ് ആലിലേക്ക് തീ പടർന്നത്. പെട്ടെന്ന് തന്നെ ഫയർഫോഴ്സ് എത്തി തീ കെടുത്തി.ആൽമരത്തിലേക്ക് തീ പടർന്നപ്പോൾ തന്നെ പൊലീസ് ഭക്തരെ നടപന്തലിൽ തടഞ്ഞു. തീ കെടുത്തിയ ശേഷമാണ് ഭക്തരെ പടികയറാൻ അനുവദിച്ചത്.