
സ്വന്തം ലേഖിക
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയ്ക്കെത്തുന്ന പൊലീസുകാര്‍ക്ക് നല്‍കിയിരുന്ന സൗജന്യ മെസ് സൗകര്യം ആഭ്യന്തര വകുപ്പ് പിന്‍വലിച്ചു.
പൊലീസുകാരുടെ പ്രതിദിന അലവന്‍സിന്‍ നിന്ന് ഭക്ഷണം കഴിക്കണമെന്നാണ് അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.
ഭക്ഷണത്തിനായുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ചതിനെതിരെ സേനയില്‍ അതൃപ്തി ശക്തമാവുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് വര്‍ഷങ്ങളായി നല്‍കിവന്നിരുന്ന ഭക്ഷണത്തിനായുള്ള സൗജന്യ മെസ് സൗകര്യമാണ് പിന്‍വലിച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്തായിരുന്നു ഭക്ഷണത്തിനുള്ള ഇളവ് ആദ്യമായി അനുവദിച്ച് നല്‍കുന്നത്.
പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇത് പൂര്‍ണമായും സൗജന്യമാക്കുകയായിരുന്നു. പൊലീസുകാരുടെ ഭക്ഷണത്തിനുള്ള മുഴുവന്‍ തുകയും സര്‍ക്കാരാണ് നല്‍കിയിരുന്നത്. ഇനിമുതല്‍ സൗജന്യഭക്ഷണം നല്‍കാനാവില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
ശബരിമലയില്‍ ഡ്യൂട്ടിയുള്ള എല്ലാ പൊലീസുകാരും ചേര്‍ന്ന് മെസ് കമ്മിറ്റിയുണ്ടാക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. പൊലീസുകാര്‍ക്ക് ദിവസേന നല്‍കുന്ന അലവന്‍സില്‍ നിന്ന് നൂറ് രൂപ ഈടാക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ഇത് സേനയ്ക്കുള്ളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.