play-sharp-fill
ഫീസ് കൊടുത്ത കുട്ടികളെ മാത്രം ഓഫീസിലേക്ക് വിളിച്ചുവരുത്തി മിഠായി നല്‍കി അധ്യാപകർ; ഇംഗ്ലീഷ് പഠിക്കാന്‍ പ്രേത്യേക ഫീസ് നല്‍കാൻ കഴിയാത്ത കുട്ടികളോട് വിവേചനം; പരുമല കെവിഎല്‍പി സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് എതിരെ പരാതിയുമായി രക്ഷിതാക്കൾ

സ്വന്തം ലേഖകൻ

പത്തനംതിട്ട: പരുമല കെവിഎല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ വിവേചനം കാണിക്കുന്നുവെന്ന് പരാതി. ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് നല്‍കുന്ന കുട്ടികള്‍ക്ക് മാത്രം മിഠായി നല്‍കി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നുവെന്നാണ് പരാതി. സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് എതിരെ രക്ഷിതാക്കളാണ് രംഗത്തെത്തിയത്.

ഫീസ് കൊടുത്ത കുട്ടികളെ മാത്രം ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മിഠായി നല്‍കിയതെന്നും ഇത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും കുട്ടികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലാസില്‍ ഇംഗ്ലീഷ് പഠിപ്പിക്കാനായി സര്‍ക്കാരിന്റെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ ഫീസ് പിരിച്ചിരുന്നു. ഇതിനായി പണം നല്‍കാന്‍ ചില രക്ഷിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ മാനസികാമായി ബുദ്ധിമുട്ടിച്ചാണ് ഫീസ് വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.