
ഡോളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ടുവാരി ദേവസ്വം ബോർഡ് ; തീർത്ഥാടകരെ ചുമന്നു മലകയറ്റുന്ന ഡോളി തൊഴിലാളികളിൽ നിന്ന് കമ്മീഷൻ വേണമെന്ന് ആവശ്യം
സ്വന്തം ലേഖിക
പത്തനംതിട്ട : ശബരിമല തീർത്ഥാടകരെ ചുമന്ന് മല കയറ്റുന്ന ഡോളി തൊഴിലാളികളിൽ നിന്ന് കമ്മീഷൻ ഇടാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. ശാരീരിക അവശതകളുള്ള തീർത്ഥാടകരെ മലമുകളിലേക്ക് ചുമന്ന് കയറ്റുന്ന ഈ തൊഴിലാളികൾക്ക് ഒരു സഹായവും നൽകാതെ ഇവരുടെ വിയർപ്പിന്റെ ഓഹരി കൈപ്പറ്റുകയാണ് ദേവസ്വം ബോർഡ് ഇപ്പോൾ ചെയ്യുന്നതെന്നാണ് പൊതുവെയുള്ള ആരോപണം.
ഓരോ ഡോളി യാത്രയ്ക്കും ഇരുന്നൂറ് രൂപ വീതം ദേവസ്വം ബോർഡിൽ അടച്ചെങ്കിൽ മാത്രമേ ഇവർക്ക് ചുമക്കാൻ അനുമതി നൽകൂ. ഡോളി ഉൾപ്പടെയുള്ള എല്ലാ സംവിധാനവും തൊഴിലാളികൾ തന്നെ കൊണ്ടുവന്നം അതിനു ശേഷമാണ് ദേവസം ബോർഡിന്റെ കൈയ്യിട്ടുവാരൽ. മുമ്പ് തീർത്ഥാടകരെ ചുമക്കുന്നതിനുള്ള കസേര ദേവസ്വം ബോർഡ് നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും അധികൃതർ നൽകിയിട്ടില്ല എന്നാണ് പൊതുവെയുള്ള ആരോപണം.രണ്ടായിരത്തോളം തൊഴിലാളികൾക്ക് കിടക്കാനായി നൽകിയത് ചെറിയ ഒരു പന്തൽ മാത്രമാണ്.