ശബരിമല സന്നിധാനത്തിൽ നടൻ ദിലീപിന് വിഐപി ദർശനം;കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി; കോടതിയുടെ നിലപാട് അറിഞ്ഞശേഷം നടപടി; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

Spread the love

പത്തനംതിട്ട: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്.

video
play-sharp-fill

കോടതി എന്ത് പറയുന്നു എന്ന് നോക്കിയ ശേഷം വീഴ്ച വരുത്തിയവർക്ക് എതിരെ മാതൃകാപരമായ നടപടി എടുക്കും.

ചിട്ടയായ പ്രവർത്തനവും പൊലീസുമായുള്ള ഏകോപനവും തിരക്ക് നിയന്ത്രിക്കുന്നതിൽ ഫലം കണ്ടു. മണ്ഡല – മകരവിളക്ക് ഒരുക്കങ്ങൾ തൃപ്തികരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെർച്വൽ ക്യൂ പരിധി ഉയർത്തേണ്ട ആവശ്യമില്ല. ആളുകൾ സുഗമമായി ദർശനം പൂർത്തിയാക്കി മടങ്ങുന്നുണ്ട്. ശബരിമല സന്നിധാനത്ത് എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. അതിന് അനുസരിച്ച ക്രമീകരണങ്ങളാണ് നടപ്പാക്കിയത്. അതിൽ ചെറിയ വീഴ്ച വന്നുവെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.