അയ്യനെ തൊഴാൻ ഒരുമിച്ച് നിന്നതല്ലാതെ ഒരു ആശയവിനിമയവും നടന്നില്ല;കോണ്‍ഗ്രസിലെ ഗ്രൂപ്പ് ചേരി തിരിവിലെ കാഠിന്യം അയ്യപ്പ സന്നിധിയിലും തെളിഞ്ഞു; മൂന്ന് ധ്രുവങ്ങളിലുള്ളവരുടെ കൂടിച്ചേരൽ തികച്ചും സ്വാഭാവികത മാത്രം; കാണുകയോ സംസാരിക്കുകയോ ചെയ്യാതെ ഒരു ഹായ് പറഞ്ഞ് സൗഹൃദം പുതുക്കി; അയ്യപ്പദർശനം കഴിഞ്ഞ് പല വഴിക്ക് തിരിഞ്ഞ് നേതാക്കൾ

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ബദ്ധവൈരികളായിരുന്ന രമേശ് ചെന്നിത്തലയും കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും ഒരുമിച്ച്‌ കഴിഞ്ഞ ദിവസം ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്ന് ധ്രുവങ്ങളിലുള്ളവരുടെ കൂടിച്ചേരലിന് പിന്നില്‍ പുതിയ ഗ്രൂപ്പ് രൂപീകരണമാണോ എന്ന ചര്‍ച്ചയാണ് രാഷ്ട്രീയ കേരളത്തില്‍ സജീവമാകുന്നത്.എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അയ്യപ്പന്റെ സന്നിധിയിലെ ഇവരുടെ കൂടിക്കാഴ്ച.

മുരളിയോ‌ട് വെറുമൊരു ഹായ് മാത്രം പറഞ്ഞ് പരിചയഭാവം കാണിച്ച ചെന്നിത്തല. സ്വാഭാവികമായ മലകയറ്റം മാത്രമായിരുന്നു ഇതിന് പിന്നിലെന്നും, പലരും എത്തിച്ചേർന്നത് വ്യത്യസ്ത് സമയങ്ങളിലും. ദർശനത്തിന് ഒരുമിച്ച് വന്നതിൽ സ്വാഭാവികത മാത്രമെന്നും നേതാക്കൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കെട്ടുകെട്ടിയായിരുന്നു ചെന്നിത്തല ശബരിമലയില്‍ എത്തിയത്. വ്യാഴാഴ്ച വൈകിട്ട് പമ്പയിൽ എത്തി, വെള്ളിയാഴ്ച് ദർശനം നടത്തി.മകന്‍ രോഹിത്തും വിശ്വസ്തനായ തമ്പാനൂര്‍ സതീശുമൊത്തായിരുന്നു ചെന്നിത്തലയുടെ ശബരിമല യാത്ര.

തിരുവനന്തപുരത്തെ തന്റെ വീട്ടിലായിരുന്നു മുരളീധരന്റെ കെട്ടു നിറ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊല്ലത്തെ വീട്ടില്‍ നിന്നും.
തീര്‍ത്തും യാദൃശ്ചികമായ കൂടിചേരലായിരുന്നു. രാത്രിയില്‍ ഹരിവരാസനവും തൊഴുത് രാവിലെ നിര്‍മ്മാല്യ ദര്‍ശനവും കഴിഞ്ഞാണ് മൂന്ന് നേതാക്കളും മല ഇറങ്ങിയത്. ഗണപതി ഹോമത്തിലും പങ്കാളിയായി.

ഈ സമയങ്ങളിലൊന്നും നേതാക്കള്‍ തമ്മില്‍ സംസാരിക്കുന്നത് ആരും കണ്ടില്ല.ദേവസ്വം ഗസ്റ്റ് ഹൗസില്‍ മന്ത്രിക്കുള്ള മുറിയിലായിരുന്നു ചെന്നിത്തലയുടെ താമസം.

ബോര്‍ഡ് മെമ്പര്‍മാരുടെ മുറികള്‍ ലോക്‌സഭാ എംപിമാര്‍ക്കും നല്‍കി. എല്ലാം അടുത്തടുത്താണ്. എന്നാല്‍ ഗസ്റ്റ് ഹൗസില്‍ പോലും ഈ നേതാക്കള്‍ പരസ്പരം കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ല.

ക്ഷേത്ര നടയില്‍ മുരളിയെ കണ്ടപ്പോള്‍ വെറുമൊരു ഹായ് പറച്ചിലില്‍ ചെന്നിത്തല സൗഹൃദം ഒതുക്കുകയും ചെയ്തു. അയ്യപ്പനെ തൊഴാന്‍ സോപാനത്ത് ഒരുമിച്ച്‌ നിന്നതല്ലാതെ ഒരു ആശയ വിനിമയവും ഇവര്‍ തമ്മിലുണ്ടായില്ലെന്നതാണ് വസ്തുത. കോണ്‍ഗ്രസിലെ ഗ്രൂപ്പ് ചേരി തിരിവിലെ കാഠിന്യം അങ്ങനെ അയ്യപ്പ സന്നിധിയിലും തെളിഞ്ഞു.