video
play-sharp-fill

കൊറോണ രോഗബാധ : ശബരിമല ഭക്തർക്ക് കർശന നിർദേശവുമായി ദേവസ്വം ബോർഡ്

കൊറോണ രോഗബാധ : ശബരിമല ഭക്തർക്ക് കർശന നിർദേശവുമായി ദേവസ്വം ബോർഡ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊറോണ രോഗബാധ സ്ഥിരീകരിച്ച തുടർന്ന് ശബരിമല ഭക്തർക്ക് നിർദ്ദേശങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊറോണ രോഗ ബാധയോ രോഗലക്ഷണങ്ങളോ ഉള്ളവർ ശബരിമല തീർത്ഥാടനം ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് അധികൃതർ നിർദേശിച്ചു.

ശബരിമല മാസ പൂജക്കായി വെള്ളിയാഴ്ച നട തുറക്കുന്നതിന് മുൻപ് സംസ്ഥാന ആരോഗ്യ വകുപ്പുമായി ആലോചിച്ചുകൊണ്ട് നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. അതേസമയം പത്തനംതിട്ടയിലെ കൊറോണ ബാധ പരിഗണിച്ചുകൊണ്ട് ഭക്തർക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്താനായി തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പത്തനംതിട്ടയിൽ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്‌