
വടശ്ശേരിക്കര: ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ ബസിനുനേരെ കല്ലേറ്.
സംഭവത്തില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.
ഞായറാഴ്ച രാത്രി ഏഴരയോടെ എരുമേലിയില്‍ മുക്കട- അത്തിക്കയം-പെരുനാട് റോഡില്‍ ഇടമുറി വാഴക്കാലാമുക്കിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ കല്ലെറിഞ്ഞശേഷം കടന്നുകളയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥലത്തെത്തിയ പൊലീസ്, സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ആക്രമികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ആന്ധ്രയില്‍ നിന്നുള്ള തീര്‍ഥാടകസംഘം എരുമേലിയിലെ ദര്‍ശനത്തിനുശേഷം ശബരിമലയിലേക്ക് പോകുകയായിരുന്നു.
ബസ് വാഴക്കാലാമുക്ക് ഭാഗത്തെ കയറ്റം കയറുന്നതിനിടെ എതിര്‍ദിശയില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ കല്ലെറിയുകയായിരുന്നെന്ന് ഭക്തര്‍ പൊലീസിനോട് പറഞ്ഞു. ആക്രമികള്‍ വന്ന ഭാഗത്തേക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്തു.
പെരുനാട് സി.ഐ രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. തീര്‍ഥാടക സംഘത്തെ ഇതേ ബസില്‍ തന്നെ പൊലീസ് നിലയ്ക്കലേക്ക് വിട്ടു.