
തേർഡ് ഐ ബ്യൂറോ
കോട്ടയം: ശബരിമല വിവാദ നായിക ബിന്ദു അമ്മിണി വീണ്ടും വിവാദത്തിൽ. ആദിവാസികൾക്കു വേണ്ടി ബിന്ദു അമ്മിണി പണപ്പിരിവ് നടത്തിയതായാണ് ഇപ്പോൾ പുറത്തു വരുന്ന സൂചന.
ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസമാണ് ആരോപണം ഉയർന്നത്. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിനായി ബിന്ദു ലക്ഷങ്ങൾ പിരിച്ചെന്നും ഇതിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്നുമാണ് ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, താൻ ആദിവാസികൾക്ക് വേണ്ടി പണ പിരിവ് നടത്തി പറ്റിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി പറഞ്ഞു. അട്ടപ്പാടിയിലും പരിസരത്തും പ്രവർത്തിക്കാൻ വേണ്ടി ഫണ്ട് പിരിവു നടത്തി എന്ന് ആരോപിക്കുന്നവർക്കുള്ള മറുപടിയായി താൻ ഇതുവരെ അട്ടപ്പാടി കണ്ടിട്ട് പോലും ഇല്ലെന്ന് ബിന്ദു മറുപടി നൽകുന്നു.
ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ ആദിവാസികൾക്ക് വേണ്ടി പിരിവുനടത്തി പറ്റിച്ചു എന്ന് പ്രചരണം നടക്കുന്നതായി അറിയുന്നു. ഞാൻ ഇത് വരെ അട്ടപ്പാടി കണ്ടിട്ട് പോലും ഇല്ല. പിന്നെ എങ്ങനെ അട്ടപ്പാടിയിലും പരിസരത്തും പ്രവർത്തിക്കാൻ വേണ്ടി ഫണ്ട് പിരിവു നടത്തും.
അപകീർത്തികരമായ പോസ്റ്റുകൾ പടച്ചു വിടുന്നവരെഎന്റെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ. എന്റെ ആദിവാസി സഹോദരങ്ങൾ തന്നെ ഇതിനു മറുപടി നൽകിക്കോളും . സാമ്ബത്തിക ഇടപാടുമായി എന്നെ കൂട്ടിക്കുഴക്കാൻ ആരും തുണിയേണ്ട. എന്നെ അതിനു കിട്ടില്ല..
സുഹൃത്തുക്കൾ സഹായിച്ചിട്ടുണ്ട്. പലർക്കും കാശു തിരികെ കൊടുക്കാനുമുണ്ട്. ചിലരൊക്കെ എനിക്കും തരാനുണ്ട്.അത് ഞങ്ങൽ പരസ്പരം പറഞ്ഞോളാം.
ഞാൻ അധ്വാനിച്ചാണ് ഇതുവരെ ജീവിച്ചിട്ടുള്ളത്. ഇനിയും. ഇതിനിടയിൽ കഴിയുന്ന സാമൂഹിക ഇടപെടലുകൾ നടത്തും. ഇറങ്ങിപ്പുറപ്പെട്ടാൽ സഹായിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടാവും. ഫണ്ട് കളക്ഷൻ നടത്തി പുട്ടടിക്കാൻ എന്തായാലും എന്നെ കിട്ടൂല മക്കളെ. അതിനു വേറെ ആളെ നോക്കു.