
ശബരിമല ;ഓഡിറ്റിങ്ങ് ആരംഭിച്ചു
സ്വന്തംലേഖകൻ
2017 മുതൽ ശബരിമലയിലേക്ക് ലഭിച്ച സ്വർണത്തിന്റെയും വെള്ളിയുടേയും കണക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായുള്ള ഓഡിറ്റിങ് ആരംഭിച്ചു. ദേവസ്വം ഓഫീസിലാണ് ഓഡിറ്റിങ് നടക്കുന്നത്. ഇതിൻറെ ഭാഗമായി സ്‌ട്രോങ് റൂമിലെ മഹസർ ദേവസ്വം ഓഫീസിലെത്തിച്ചു. രേഖകൾ കണ്ടെത്തിയില്ലെങ്കിൽ ആറന്മുളയിലെ സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും.40 കിലോ സ്വർണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്‌ട്രോഗ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലന്നൊണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത് ഇവ സ്‌ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017 ന് ശേഷമുള്ള മൂന്ന് വർഷത്തെ വഴിപാടായി ലഭിച്ച സ്വർണ്ണവും വെള്ളിയുമാണ് സ്‌ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേകകളില്ലാത്തത്. സാധാരണ ശബരിമലയിൽ കാണിയക്കായി സ്വർണ്ണം വെള്ളി എന്നിവ നൽകിയാൽ അത് സമർപ്പിക്കുന്ന ആൾക്ക് 3 A രസീത് ദേവസ്വം ബോർഡ് നൽകും അതിന് ശേഷം ഈ വിവരങ്ങൾ ശബരിമലയുടെ 4 A റജിസ്റ്ററിൽ രേഖപ്പെടുത്തും പിന്നീട് ഈ വസ്തുക്കൾ സ്‌ട്രോഗ് റൂമിലേക്ക് മാറ്റുമ്പോൾ റജിസ്റ്ററിന്റെ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്തും എന്നാൽ 40 കിലോ സ്വർണ്ണത്തിന്റെയും നൂറ് കിലോയിലെറെ വെള്ളിയുടെയും വിവരങ്ങൾ ഇതിലില്ല.സാധാരണ സ്‌ട്രോഗ് റൂമിലേക്ക് ഇവ മാറ്റുമ്പോൾ അവിടുത്തെ മഹസറിലും ഈ വിവരങ്ങൾ രേഖപ്പെടുത്തും. ഇവ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് അറിയാൻ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സ്‌ട്രോങ്ങ് റൂമിലെ മഹസർ പരിശോധിക്കുക ഇതിൽ രേഖകൾ കണ്ടെത്തിയില്ലെങ്കിൽ സ്‌ട്രോഗ് റൂമിലെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും തൂക്കം പരിശോധിക്കും.4 A റജിസ്റ്ററിൽ രേഖപ്പെടുത്തിയ വിവരങ്ങൾ എട്ടാം നമ്പർ കോളത്തിൽ രേഖപ്പെടുത്താത്തത് ഗുരുതര വീഴ്ചയാണ്.