
ഇനി കീടനാശിനി പേടി വേണ്ട….! ശബരിമലയില്‍ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി; അരവണ വാങ്ങാന്‍ ഭക്തരുടെ നീണ്ട ക്യൂ; പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് ദേവസ്വം ബോര്‍ഡ്
സ്വന്തം ലേഖിക
പത്തനംതിട്ട: ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു.
പുലര്‍ച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിര്‍ത്തിവച്ചത്. ഇന്നലെ അരവണ വിതരണം നിര്‍ത്തിവെച്ചത് ഭക്തരെ വലിയ തോതില്‍ നിരാശരാക്കിയിരുന്നു.
ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പുലര്‍ച്ചെ തന്നെ ഭക്തര്‍ക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാന്‍ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി.
അതേസമയം ഏലക്ക പ്രശ്നത്തിന് പരിഹാരം കാണാന്‍ ദേവസ്വം ബോര്‍ഡ് ശ്രമം തുടങ്ങി. ജൈവ ഏലക്കയ്ക്കായാണ് ഇപ്പോള്‍ അന്വേഷണം. കോടതി ഇന്നലെ ഈ സാധ്യത തേടിയിരുന്നു.
Third Eye News Live
0