Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതിയുടെ അന്തിമ സാമൂഹികാഘാത റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

579 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്നാണ് പഠനറിപ്പോര്‍ട്ടിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുവള്ളി എസ്റ്റേറ്റിലെ താമസക്കാരായ കുടുംബങ്ങള്‍ക്ക് പുറമേ എസ്റ്റേറ്റിന് പുറത്തുള്ള 362 കുടുംബങ്ങളെയും പദ്ധതി ബാധിക്കും. ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തണം, ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കായി സ്പെഷ്യല്‍ പാക്കേജ്‌ നടപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

പദ്ധതി പരോക്ഷമായി ബാധിക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും പഠന റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നു. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി രണ്ടാഴ്ചയ്ക്കകം വിശദമായ പരിശോധന തുടങ്ങും.