ശബരിമല പാതയില്‍ രണ്ട് വാഹനാപകടം; തീര്‍ത്ഥാടകരുടെ മിനി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു; ലോറി കെ.എസ്.ആര്‍.ടി.സി. ബസിലും സ്വകാര്യ ബസിലും ഇടിച്ച് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു

Spread the love

കോട്ടയം: ശബരിമല പാതയില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒരു മരണവും നിരവധി പേര്‍ക്ക് പരിക്കും റിപ്പോര്‍ട്ടു ചെയ്തു.

മുണ്ടക്കയം എരുമേലി പാതയില്‍ കണ്ണിമല എസ് വളവിന് സമീപം തീര്‍ത്ഥാടകരുടെ മിനി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു.

മഞ്ഞള്‍അരുവി സ്വദേശി ജെറിൻ ആണ് മരിച്ചത്. സുഹൃത്ത് നോബിളിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലിക്ക് സമീപം കണമലയില്‍ ലോറി കെ.എസ്.ആര്‍.ടി.സി. ബസിലും സ്വകാര്യ ബസിലും ഇടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.

ശബരിമലയിലേക്ക് കരിക്കുമായി പോയ ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് അപകടം.

മുണ്ടക്കയം എരുമേലി പാതയില്‍ കണ്ണിമല എസ് വളവിന് സമീപം തീര്‍ത്ഥാടകരുടെ മിനി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു.

മഞ്ഞള്‍അരുവി സ്വദേശി ജെറിൻ ആണ് മരിച്ചത്. സുഹൃത്ത് നോബിളിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

എരുമേലിക്ക് സമീപം കണമലയില്‍ ലോറി കെ.എസ്.ആര്‍.ടി.സി. ബസിലും സ്വകാര്യ ബസിലും ഇടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ശബരിമലയിലേക്ക് കരിക്കുമായി പോയ ലോറി നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് അപകടം.