video
play-sharp-fill
ഗതാഗതക്കുരുക്ക് രൂക്ഷം ; എരുമേലിയിൽ നിന്നും പമ്പയിലേക്ക്  വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി; പ്രതിഷേധവുമായി തീർത്ഥാടകർ

ഗതാഗതക്കുരുക്ക് രൂക്ഷം ; എരുമേലിയിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി; പ്രതിഷേധവുമായി തീർത്ഥാടകർ

സ്വന്തം ലേഖകൻ

എരുമേലി : എരുമേലിയിൽ നിന്നും ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കടത്തിവിടുന്നത് നിർത്തി. കണമല , നിലയ്ക്കൽ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് പൊലീസിന്റെ നടപടി.

വാഹനങ്ങൾ കടത്തിവിടാതെ വന്നതോടെ തെലുങ്കാനയിൽ നിന്നുള്ള തീർത്ഥാടക സംഘം എരുമേലിയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശരണം വിളികളോട് ആണ് ഇവരുടെ പ്രതിഷേധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറിയിച്ചു. ഇതിന് മുന്നോടിയായുള്ള എല്ലാ ചടങ്ങുകളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു.