play-sharp-fill
ആചാരം സംരക്ഷിക്കാൻ അഖണ്ഡ നാമജപം: ജപം നടക്കുക തിങ്കളാഴ്ച ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ

ആചാരം സംരക്ഷിക്കാൻ അഖണ്ഡ നാമജപം: ജപം നടക്കുക തിങ്കളാഴ്ച ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ

സ്വന്തം ലേഖകൻ
കോട്ടയം:ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ 10 കേന്ദ്രങ്ങളിൽ അഖണ്ഡനാമ ശരണ മന്ത്രഘോഷം നടക്കും. ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കുന്ന നവംബർ 5 നു വൈകുന്നേരം 5 മണി മുതൽ 6 നു 10 മണിക്ക് ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന വരെയാണ് ശരണ മന്ത്രഘോഷം നടക്കുന്നത്. ജില്ലയിലെ 5 താലൂക്ക് കേന്ദ്രങ്ങളിലും നടക്കും.കോട്ടയം താലൂക്കിൽ തിരുനക്കര, മണർകാട്, പളളിക്കത്തോട്, എറ്റൂമാനൂർ, വൈക്കം, മീനച്ചിൽ താലൂക്കിൽ കടപ്പാട്ടൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പിള്ളി താലൂക്കിൽ, എരുമേലി, ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ, പെരുന്ന സ്ഥലങ്ങളിൽ ആണ് നടക്കുന്നത്.