ശബരിമല നിലയ്ക്കലിലെ പാർക്കിംഗ് ഫീസ് പിരിക്കാനുള്ള കരാർ റദ്ദ് ചെയ്തു;ടെൻഡർ തുക പൂർണമായും അടയ്ക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തി;പാർക്കിങ്ങിന് ഫീസ് പിരിക്കുന്നതിന്റെ ചുമതല ചൊവ്വാഴ്ച രാവിലെ മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു

Spread the love

സ്വന്തം ലേഖകൻ
ശബരിമല: ശബരിമല നിലയ്ക്കലിലെ പാർക്കിംഗ് ഫീസ്, പിരിക്കാനുള്ള കരാർ റദ്ദ് ചെയ്തു.
ടെൻഡർ തുക പൂർണമായും അടയ്ക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ദേവസ്വം ബോർഡ് കരാർ റദ്ദ് ചെയ്തത്.

video
play-sharp-fill

ഒരു കോടി 30 ലക്ഷം രൂപയാണ് കരാർ തുകയിൽ അടയ്ക്കാൻ ബാക്കിയുള്ളത്.
ഇതിന് സാവകാശം ചോദിച്ച് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കോടതി അനുവദിച്ച മൂന്നാം തീയതിക്ക് ശേഷവും തുക അടക്കുവാൻ കരാറുകാരൻ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് കരാർ റദ്ദ് ചെയ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർക്കിങ്ങിന് ഫീസ് പിരിക്കുന്നതിന്റെ ചുമതല ചൊവ്വാഴ്ച രാവിലെ മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തതായി പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപൻ പറഞ്ഞു.