നാല്‍പ്പത്തിയൊന്ന് നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് ശബരിമലയിൽ മണ്ഡല പൂജ നടന്നു ; മകരവിളക്ക് മഹോത്സവത്തിനായി 30 ന് വീണ്ടും നട തുറക്കും

Spread the love

സ്വന്തം ലേഖകൻ
ശബരിമല : നാല്‍പ്പത്തിയൊന്ന് നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായി സന്നിധാനത്ത് മണ്ഡല പൂജ നടന്നു. അരലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും സന്നിധാനത്ത് എത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30 ന് വീണ്ടും നട തുറക്കും.

video
play-sharp-fill

ഇന്ന് ഉച്ചയ്ക്ക് 12:30 നും ഒരുമണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് അയ്യപ്പ വിഗ്രഹത്തിൽ തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടന്നത്.മണ്ഡകാലത്തെ അവസാന ദിനത്തിലെ പുലരിയിൽ ഭക്തിനിർഭരമായിരുന്നു സന്നിധാനം.

കളഭവും കലശവും തന്ത്രിയുടെ നേതൃത്വത്തിൽ പൂജിച്ച ശേഷം അയ്യപ്പന് അഭിഷേകം നടത്തി. ഇതിനു ശേഷം തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടന്നു. രാത്രി 11.30 വരെ തങ്ക അങ്കി ചാർത്തിയ അയ്യനെ ദർശിക്കാൻ ഭക്തർക്ക് അവസരം ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിനാണ് വീണ്ടും നട തുറക്കുന്നത്. ജനുവരി 14 നാണ് മകരവിളക്ക്.