video
play-sharp-fill

പമ്പാ ഡാമിൽ റെഡ് അലർട്ട്; ശബരിമല യാത്ര നിരോധിച്ചു

പമ്പാ ഡാമിൽ റെഡ് അലർട്ട്; ശബരിമല യാത്ര നിരോധിച്ചു

Spread the love

പത്തനംതിട്ട: ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ് എന്നതും, കക്കി ഡാം തുറന്നിട്ടുള്ളതും പമ്പാ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതും കണക്കിലെടുത്തുകൊണ്ട് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലേക്കായി ഇന്ന് (20-11-2021) പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചിട്ടുള്ളതായി ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ അറിയിച്ചു.

ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ വെർച്ച്വൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദര്‍ശനത്തിനെത്താനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും.

അവരവരുടെ ഇടങ്ങളിൽ നിന്നുമുള്ള യാത്ര ഇന്ന് ഒഴിവാക്കിക്കൊണ്ട് തീർത്ഥാടകർ സഹകരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group