video
play-sharp-fill

ശബരിമല സമരങ്ങളിൽനിന്ന് പിന്മാറിയെന്ന വാർത്ത ചില കുബുദ്ധികൾ കെട്ടിചമച്ചത്; പന്തളം കൊട്ടാരം

ശബരിമല സമരങ്ങളിൽനിന്ന് പിന്മാറിയെന്ന വാർത്ത ചില കുബുദ്ധികൾ കെട്ടിചമച്ചത്; പന്തളം കൊട്ടാരം

Spread the love

സ്വന്തം ലേഖകൻ

പന്തളം: ശബരിമലയിലെ സമരങ്ങളിൽ നിന്ന് പിന്മാറിയെന്ന വാർത്ത ചില കുബുദ്ധികൾ കെട്ടിചമച്ചതെന്ന് പന്തളം കൊട്ടാരം. ഭക്തർക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ ചിലർ മനഃപൂർവം സൃഷ്ടിക്കുന്നതാണ് ഇത്തരം പ്രചാരണങ്ങൾ. വിധി മറികടക്കുക എന്നത് തന്നെയാണ് കൊട്ടാരത്തിന്റെ ലക്ഷ്യം. പ്രാർത്ഥനയാണ് കൊട്ടാരത്തിന്റെ സമര മുറ. വൈകുന്നേരം സമൂഹ മാധ്യമങ്ങളിൽ വന്ന വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് താൻ ഇപ്പോൾ വിശദീകരണവുമായി എത്തിയതെന്ന് നിർവാഹക സംഘം സെക്രട്ടറി പി നാരായണ വർമ്മ പറഞ്ഞു. പന്തളം കൊട്ടാരത്തിന്റെ പേരിൽ നടന്നു വരുന്ന നാമജപയാത്ര ഇപ്പോഴും തുടരുന്നുണ്ട്. കൊട്ടാരം സമരത്തിൽ നിന്ന് പിന്മാറിയിട്ടുമില്ല, ഇത്തരം വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് കൊട്ടാരത്തിന്റെ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.