play-sharp-fill
എരുമേലി പേട്ട തുള്ളൽ ; ഈ മണ്ഡലകാലം മുതൽ കെമിക്കൽ കളറുകൾക്ക് നിരോധനം

എരുമേലി പേട്ട തുള്ളൽ ; ഈ മണ്ഡലകാലം മുതൽ കെമിക്കൽ കളറുകൾക്ക് നിരോധനം

 

സ്വന്തം ലേഖിക

കോട്ടയം: ഈ മണ്ഡലകാലം മുതൽ എരുമേലി പേട്ട തുള്ളലിൽ കെമിക്കൽ കളറുകൾക്ക് നിരോധനം. കെമിക്കൽ കളറിൽ അടങ്ങിയിട്ടുള്ള വിഷമയമായ രാസപദാർത്ഥങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

കോട്ടയം ജില്ലാ കളക്ടർ പി കെ സുധീർ ബാബു എരുമേലി പഞ്ചായത്തിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഈ കെമിക്കൽ കളറുകൾ നിരോധിക്കാനും ഇത്തരം കളറുകൾ വിൽക്കുന്ന ഷോപ്പുകൾക്ക് അനുമതി നൽകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ലെഡ്, ആഴ്‌സനിക്, കാഡ്മിയം തുടങ്ങി വിഷലിപ്തമായ രാസപദാർത്ഥങ്ങൾ ഈ പൊടിയിലുണ്ട്. ത്വക്ക് രോഗങ്ങൾ ഉണ്ടാക്കുന്നതു കൂടാതെ ഇത് മണ്ണിനെയും മലിനമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിമലയാറിന്റെ പരിസരപ്രദേശങ്ങളിൽ നിന്നും അടുത്തുള്ള കനാലുകളിൽ നിന്നും ഭക്തർ സാധാരണ കുളിക്കുന്ന എരുമലി തോട്ടിൽ നിന്നുമൊക്കെ മണ്ണെടുത്ത് പരിശോധന നടത്തിയിരുന്നു. ഇതിലൊക്കെ വിഷമയമായ രാസപദാർത്ഥങ്ങൾ കണ്ടെത്തിയിരുന്നു.

ഇതിനെ തുടർന്ന് കെമിക്കൽ കളർ മാറ്റി ഓർഗാനിക് കളറുകൾ കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം. തെലുങ്കാന കാർഷിക സർവകലാശാലക്ക് കീഴിൽ നിർമിക്കപ്പെടുന്ന ഓർഗാനിക്ക് കളർ പൊടികൾ വാങ്ങാനാണ് അധികൃതരുടെ നിർദ്ദേശം. ഓർഗാനിക്ക് പൊടിക്ക് വില കൂടുതലാണെങ്കിലും ഇത് അത്യാവശ്യമാണെന്നാണ് അധികൃതർ പറയുന്നത്.

Tags :