ശബരിമലയിൽ യുവതികൾക്ക് കയറാനാകില്ല, പുനഃപരിശോധനാഹർജി ഓപ്പൺ കോർട്ടിൽ കേൾക്കാൻ തീരുമാനിച്ചതോടെ അന്തിമ വിധിവരെ നിലനിൽക്കുന്ന് 1991 ലെ ഹൈക്കോടതി വിധി പുനഃപരിശോധനാ ഹർജിയിൽ തുറന്ന കോടതിയിൽ ജനുവരി 22 ന് വാദം
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: ശബരിമലയിൽ ഈ മണ്ഡലകാലത്ത് യുവതികൾക്ക് പ്രവേശിക്കാനാകില്ല. പുനഃപരിശോധനാ ഹർജി ജനുവരി 22 ന് തുറന്ന കോടതിയിൽ കേസ് പരിഗണിക്കുമെന്നാണ് ഇപ്പോൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിച്ചിരിക്കുന്നത്. ഒരു പേജ് മാത്രമുള്ള ഉത്തരവ് സുപ്രീം കോടതിയുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതോടെ മണ്ഡല മകര വിളക്ക് കാലത്ത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഉറപ്പായി. നിലവിലുള്ള സ്ഥിതി തുടരാൻ പറഞ്ഞതോടെ 1991 ലെ ഹൈക്കോടതി വിധിയാണ് നിലനിൽക്കുക.
50 ഹർജികളാണ് സുപ്രീം കോടതിയുടെ ബഞ്ചിന്റെ മുന്നിൽ സമർപ്പിച്ചിരുന്നത്. ഈ ഹർജികൾ പരിഗണിച്ചാണ് കോടതി ഇപ്പോൾ തീരുമാനം എടുത്തത്. നേരത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ് കേസിൽ വിധി പറഞ്ഞിരുന്നത്. കേസിലെ വനിതാ അംഗമായ ഇന്ദു മൽഹോത്ര ഒഴികെയുള്ള മറ്റ് നാല് ജഡ്ജിമാരും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന വിധിയാണ് പുറപ്പെടുവിച്ചിരുന്നത്. ദീപക് മിശ്ര വിരമിച്ചതോടെയാണ് പുതിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ ബഞ്ചിൽ ഉൾപ്പെടുത്തിയത്. സുപ്രീം കോടതി സ്ത്രീ പ്രവേശനം അനുവദിച്ചതിനെതിരെ എൻഎസ്എസ്, എൻഎസ്എസിന്റെ വനിതാ സംഘം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യ വേദി എന്നീ സംഘടനകളെല്ലാം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. ശബരിമലയിൽ മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനു മുൻപ് കേസ് കേൾക്കെണ്ണമെന്നാവശ്യപ്പെട്ട് നാല് റിട്ട് ഹർജികൾ കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ ഹർജികൾ കോടതി പുനഃപരിശോധനാ ഹർജിയ്ക്ക് ശേഷം പരിഗണിക്കാം എന്ന് ചൂണ്ടിക്കാട്ടി മാറ്റി വയ്ക്കുകയായിരുന്നു. ഇതിനിടെ കേസ് തുറന്ന കോടതിയിൽ കേൾക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് കോടതി അംഗീകരിച്ചില്ല. പുനഃപരിശോധനാ
ഹർജികൾ ജഡ്ജിമാർ മാത്രമാണ് കേൾക്കുക. ഇതിൽ തുറന്ന വാദമുണ്ടാകില്ല. റിട്ട് ഹർജികൾ നാലെണ്ണം ലഭിച്ചെങ്കിലും എല്ലാം പിന്നീട് പരിഗണിക്കാൻ കോടതി മാറ്റി വയ്ക്കുകയായിരുന്നു.
പുനഃപരിശോധനാ ഹർജിയിൽ നിരവധി വാദങ്ങളാണ് ഉയർത്തിയിരുന്നത്. ഭരണഘടനയിലെ 14-ാം അനുച്ഛേദം അനുസരിച്ച് ആചാരത്തിന് സ്വാതന്ത്ര്യമുണ്ട്. ഇത് അനുവദിക്കണം. ഹിന്ദുമതത്തിൽ വിഗ്രഹാരാധനയ്ക്ക് പ്രാധാന്യമുണ്ട്. ഇത് അംഗീകരിക്കുകയാണ് വേണ്ടത്. 1965 ലെ ഹിന്ദു ക്ഷേത്രപ്രവേശന ചട്ടപ്രകാരം ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്. അയ്യപ്പഭക്തരുടെ മൗലികാവകാശം സംരക്ഷിക്കണം. തുടങ്ങിയവയും കോടതി വിധിയുടെ ഭാഗമായി പരിഗണിക്കുന്നുണ്ട്.