കുമ്മനത്തിന് പിന്നാലെ ആർഎസ്എസിനു ശബരിമലയിൽ നിന്നൊരു നേതാവ്; കണ്ണൂരിന്റെ വത്സൻ തില്ലങ്കേരി കേരളത്തിലെ ബിജെപി ജനകീയ നേതാവാകുന്നു; തില്ലങ്കേരിയെ വളർത്താൻ ശബരിമല ആയുധമാക്കി ആർഎസ്എസ്

കുമ്മനത്തിന് പിന്നാലെ ആർഎസ്എസിനു ശബരിമലയിൽ നിന്നൊരു നേതാവ്; കണ്ണൂരിന്റെ വത്സൻ തില്ലങ്കേരി കേരളത്തിലെ ബിജെപി ജനകീയ നേതാവാകുന്നു; തില്ലങ്കേരിയെ വളർത്താൻ ശബരിമല ആയുധമാക്കി ആർഎസ്എസ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല എന്നും ആർഎസ്എസിനും ബിജെപിയ്ക്കും ജനകീയരായ നേതാക്കളെ സംഭാവ ചെയ്തിട്ടുണ്ട്. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കു പിന്നിൽ പ്രവർത്തിച്ചിരുന്നതും ഇത്തരം നേതാക്കൾ തന്നെയായിരുന്നു. നിലയ്ക്കൽ സമരത്തിലൂടെ ആർഎസ്എസ് നേതാവായി ഉയർന്നു വന്നത് കുമ്മനം രാജശേഖരനായിരുന്നുവെങ്കിൽ, ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സമരത്തിനു നേതൃത്വം കൊടുത്ത് ഉയർന്നു വരുന്നത് ആർഎഎസ്എസിന്റെ പ്രാന്തീയ കാര്യസദസ്യൻ വത്സൻ തില്ലങ്കേരിയാണ്.
ശബരിമലയിൽ രണ്ടാം ഘട്ട സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത് രംഗത്ത് എത്തിയത്. ഇത് യഥാർത്ഥത്തിൽ ആർഎസ്എസിന്റെയും ബിജെപിയുടെയും സംഘപരിവാർ സംഘടനകളുടെയും ദ്വിമുഖ തന്ത്രമായിരുന്നു.

നിലയ്ക്കലിൽ കുരിശ് സ്ഥാപിച്ച് വർഷങ്ങൾക്കു മുൻപ് നടന്ന പ്രക്ഷോഭത്തിലൂടെയാണ് കേരളത്തിൽ ഹിന്ദു സംഘടനാ നേതൃപദവിയിലേയ്ക്ക് കുമ്മനം രാജശേഖരൻ എന്ന രാജേട്ടൻ നടന്നു കയറിയത്. നിലയ്ക്കലിൽ നടന്ന പ്രക്ഷോഭം ആർഎസ്എസിനും ബിജെപിയ്ക്കും കേരളത്തിൽ വളർച്ചയ്ക്കുള്ള പടവൊരുക്കിയിരുന്നെങ്കിൽ, ഇതു വഴി കേരളം മുഴുവൻ കുമ്മനം രാജശേഖരന്റെ പേര് പടരുകയായിയിരുന്നു. കേരളത്തിലെ ഹിന്ദു സംരക്ഷകനെന്ന പേരിലാണ് പിന്നീട് കുമ്മനം രാജേശേഖരൻ അറിയപ്പെട്ടിരുന്നത് തന്നെ. കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിലും, ഹൈന്ദവ സംരക്ഷകനായി പ്രഭാഷകനായാണ് കുമ്മനംരാജശേഖരൻ പിന്നീട് എത്തിയത്.

ഇതേ തന്ത്രം തന്നെയാണ് ആർഎസ്എസ് സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിൽ സ്വീകരിച്ചിരിക്കുന്നത്. നിലയ്ക്കലിൽ ആദ്യ ദിവസമുണ്ടായ അക്രമസംഭവങ്ങളെ തുടർന്നാണ് നിലയ്ക്കലിന്റെ നിയന്ത്രണം പൂർണമായും ആർഎസ്എസ് ഏറ്റെടുത്തത്. വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുള്ള ആയിരത്തോളം പ്രവർത്തകരെ സന്നിധാനത്തേയ്ക്ക് വിന്യസിക്കുകയും ചെയ്തു. ഇതോടെ സന്നിധാനത്തിന്റെ നിയന്ത്രണം ആർഎസ്എസ് പൂർണമായും ഏറ്റെടുക്കുകയായിരുന്നു. ഇതു കൂടാതെ സന്നിധാനത്ത് കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതിയെത്തിയപ്പോൾ ആർഎസ്എസ് പ്രവർത്തകരെ നിയന്ത്രിച്ച് നിർത്താൻ വത്സൻ തില്ലങ്കേരിയ്ക്ക് പൊലീസ് മൈക്രോ ഫോൺ കൈമാറുന്നതിൽ വരെ കാര്യങ്ങൾ ചെന്നെത്തി. പതിനെട്ടാം പടിയിൽ പോലും സ്വതന്ത്ര്യമായി തില്ലങ്കേരി വിഹരിച്ചതോടെ ആർഎസ്എസ് ബിജെപി പ്രവർത്തകരുടെ ഹിറോയും, വിശ്വാസ സംരക്ഷകനുമായി തില്ലങ്കേരി മാറി.
ഇത് വെളിവാകുന്നതാണ് സംഘപരിവാർ പ്രവർത്തകർ തില്ലങ്കേരിയെ വാഴ്ത്തി ഇപ്പോൾ ട്രോളുകൾ പുറത്തിറക്കയിരിക്കുന്നത്. ശബരിമല പ്രക്ഷോഭത്തോടു കൂടി വത്സൻ തില്ലങ്കേരി എന്ന നേതാവിനെ രംഗത്ത് ഇറക്കി ബിജെപിയെയും ആർഎസ്എസിനെയും വളർത്തുകയായിരുന്നു ലക്ഷ്യമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതിനുള്ള സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ ശബരിമലയിൽ നടപ്പായതും.