video
play-sharp-fill
ശബരിമല കർമ്മ സമിതി നാമജപ പ്രതിഷേധ സദസ് നടത്തി

ശബരിമല കർമ്മ സമിതി നാമജപ പ്രതിഷേധ സദസ് നടത്തി

സ്വന്തം ലേഖകൻ

ഇത്തിത്താനം: ശബരിമല കർമ്മസമിതി
നാമജപ പ്രതിഷേധ സദസ്സ്
സംഘടിപ്പിച്ചു.ശരണം വിളികളും നാമ മന്ത്രാർച്ചനയും നടത്തി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾ പങ്കെടുത്തു.ശബരിമല കർമ്മസമിതി രക്ഷാധികാരി പി ആർ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.വിശ്വാസിസമൂഹം കടുത്ത മാനസിക സംഘർഷം നേരിടുകയാണെന്ന് ബിജെപി ജില്ല സെക്രട്ടറി എം. വി ഉണ്ണികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശരണം വിളിക്കാൻ സന്നിധാനത്ത് ആരുടെ അനുവാദം ആണ് വേണ്ടത്? പാവനമായ
ക്ഷേത്രസങ്കേതത്തിൽ 144 പാടില്ല.


ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കുറയുന്നു.കേരള ഗവൺമെന്റ് ആണ് ഇതിനെല്ലാം ഉത്തരവാദികളെന്നും അദ്ദേഹം ആരോപിച്ചു.
കർമ്മസമിതി നേതാക്കളായ കെ ജി രാജ്‌മോഹൻ, ബി ആർ മഞ്ജീഷ്, ജി
ശ്രീകുമാർ ,മനോജ് വി, കെ കെ ഉദയകുമാർ, സുനിൽ ഇളംകാവ്, ഹരി കെ നായർ, സനൽ ഇളംകാവ്, സാബു മൂത്തേടത്ത്, അനിൽകുമാർ പറത്താനം തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group