play-sharp-fill
തണലേകാൻ … മാ ശബരി ചാരിറ്റബിൾ ഫൗണ്ടേഷൻ

തണലേകാൻ … മാ ശബരി ചാരിറ്റബിൾ ഫൗണ്ടേഷൻ

കോട്ടയം: പരിസ്ഥിതി ദിനമായ ജൂൺ 5 മാ ശബരി ചാരിറ്റബിൾ ഫൗണ്ടേഷൻ എരുമേലി ശ്രീ പഞ്ച തീർത്ഥ പരാശക്തി ദേവസ്ഥാനത്തിന് സമീപം ആലും മാവും നട്ടു.

ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിമാരായ എൻ ഹരി, വീ.സി അജികുമാർ ക്ഷേത്രം മേൽശാന്തി സുരേഷ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ആദ്യ സംരഭമായി ഇൻകം ജനറേഷൻ പ്രോഗ്രാമിൽ പെടുത്തി ‘എനർജി പ്ലാൻ്റെ നേഴ്സറി’ സാധ്യമാക്കും.


പരിസ്ഥിതി ദിനത്തിൽ ഓരോ മരം നടും അത് പടം എടുത്ത് പ്രചരിപ്പിക്കും ഇതല്ല വേണ്ടത് മറിച്ച് നടന്നത് സംരക്ഷിക്കുന്നു എന്ന് ഉറപ്പ് വരുത്തുകൂടി വേണം. അതാണ് ക്ഷേത്ര പരിസരം തിരഞ്ഞെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മീയ കാര്യങ്ങളിൽ ആലിനും മാവിനും അതിൻ്റേതായ പ്രാധാന്യം ഉണ്ട് അത് സംരക്ഷിക്കപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. ട്രസ്റ്റ് അംഗങ്ങളായ P പ്രദിപ്കുമാർ, ലൂയിസ് എരുമേലി എന്നിവർ നേതൃത്വം നൽകി.

കിഷോർ പുതുപ്പറമ്പിൽ, DN ബിജു, ഹരികൃഷ്ണൻ, രമേശൻ, ശിവദാസ്, സോമശേഖരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.