video
play-sharp-fill
ശബരിമലയും, അയോധ്യയും: രാജ്യത്തെ ക്രമസമാധാനം തകർക്കാൻ ശേഷിയുള്ള ബോംബുകൾ സുപ്രീം കോടതിയിൽ  ഒരുങ്ങുന്നു; രാജ്യം കാത്തിരിക്കുന്നു ആ പത്ത് ദിവസം കൂടി

ശബരിമലയും, അയോധ്യയും: രാജ്യത്തെ ക്രമസമാധാനം തകർക്കാൻ ശേഷിയുള്ള ബോംബുകൾ സുപ്രീം കോടതിയിൽ ഒരുങ്ങുന്നു; രാജ്യം കാത്തിരിക്കുന്നു ആ പത്ത് ദിവസം കൂടി

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമലയും, അയോധ്യ രാമക്ഷേത്രവും അടക്കം രാജ്യത്തെ നടുക്കുന്ന, ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാവുന്ന കേസുകളിൽ വിധിയ്ക്കായി സുപ്രീം കോടതി ഒരുങ്ങുന്നു.
ഇത് അടക്കമുള്ള കേസുകളിൽ പത്തു ദിവസത്തിനുള്ളിൽ വിധി ഉണ്ടാകുമെന്ന സൂചന പുറത്തു വന്നു. സുപ്രീം കോടതിയിൽ നിന്നും ഈ കേസുകളിൽ തീർപ്പുണ്ടായേക്കും.
അടുത്ത പത്ത് ദിവസത്തിനുള്ളിൽ രാജ്യത്ത് വരാനുള്ളത് പ്രധാനപ്പെട്ട നാലു വിധികളാണ്. ഒന്നാമത്തേത് ലോകം തന്നെ ഉറ്റുനോക്കുന്ന അയോദ്ധ്യ കേസ്. അടുത്തത് ശബരിമല യുവതി പ്രവേശനത്തിന്റെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളിലാണ് വിധി വരാനുള്ളത്.
പുനഃപരിശോധനാ ഹർജികൾ ഫെബ്രുവരിയിൽ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബർ 17ന് മുൻപ് വിധി ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി. വിധിക്കു പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് എടുത്ത 9000 ക്രിമിനൽ കേസുകളിൽ പ്രതികളായത് 27,000 പേരാണ്. റഫേൽ ഇടപാടിനെതിരെ നൽകിയ പുനപരിശോധന ഹർജിയും ഈ മാസം കോടതി പരിഗണിക്കും
റഫേൽ വിമാന ഇടപാടിൽ പൂർണ്ണ തൃപ്തിയെന്നും , സർക്കാർ നടപടികൾ സുതാര്യതയുള്ളതാണെന്നും കോടതി വീക്ഷിച്ചു.
കൊണ്ടുവരണമെന്ന ആവശ്യവുമായി വിവരവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാൾ നൽകിയ ഹർജിയാണ് അടുത്തത്. ഈ ആവശ്യം ആദ്യം ദൽഹി ഹൈക്കോടതി തള്ളിയെങ്കിലും ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇതിൽ വാദവും പൂർത്തിയാക്കിയിട്ടുണ്ട്