നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2025 വർഷത്തെ നവ ഭാവന പ്രതിഭ പുരസ്കാരം എസ് ശ്രീകാന്ത് അയ്മനത്തിന്

Spread the love

അയ്മനം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2025 വർഷത്തെ നവ ഭാവന പ്രതിഭ പുരസ്കാരം എസ് ശ്രീകാന്ത് അയ്മനത്തിന്. ഗുരു പഠനം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

video
play-sharp-fill

ഗുരുകൃതികൾ ചൊല്ലി മൂപ്പതിൽപ്പരം ദേശീയ ലോക റെക്കോർഡുകൾ നേടിയിട്ടുള്ള ഇദ്ദേഹം ഗുരുദേവ ജീവചരിത്രം, ശ്രീനാരായണ ധർമ്മം ലളിതം എന്നി കൃതികൾ രചിച്ചിട്ടുണ്ട്. നിരവധി വേദികളിലൂടെ ഗുരുദർശനം ലോക ശ്രദ്ധയിൽ എത്തിച്ചുകൊണ്ടിരിക്കുന്നു.

ജൂൺ 22 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് തിരുവനന്തപുരം ശ്രീനാരായണ ബർത്ത് സെൻ്റനറി മെമ്മോറിയൽ ബിൽഡിംഗ് ഹാളിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group