video

00:00

മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി ; തിരക്കഥാകൃത്ത് എസ്എൻ സ്വാമി ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസ് ; പരാതി നൽകിയത് നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ

മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി ; തിരക്കഥാകൃത്ത് എസ്എൻ സ്വാമി ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസ് ; പരാതി നൽകിയത് നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തിരക്കഥാകൃത്ത് എസ്എൻ സ്വാമി ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.

ഭൂമി ഈടായി നൽകിയാൽ 50 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരക്കഥാകൃത്തായ എസ്.എൻ. സ്വാമി, പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്.

നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ (പിപി എബ്രഹാം) ആണ് കോഴിക്കോട് കസബ പോലീസിൽ പരാതി നൽകിയത്. സഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്