ഋതുരാജിന്റെ മികച്ച ബാറ്റിങ്ങിൽ ചെന്നൈ; 50 പന്തില്‍ നാല് ഫോറും ഒന്‍പത് സിക്‌സും; ഗുജറാത്തിനെതിരെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ര്‍ നേടി ചെന്നൈ
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്തിനെതിരെ ചെന്നൈക്ക് മികച്ച സ്കോര്‍. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടത് 179 റണ്‍സ്. ആദ്യം ബാറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് കണ്ടെത്തി. ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ തുടക്കത്തില്‍ തന്നെ ചെന്നൈയ്ക്ക് നഷ്ടമായി. താരം ഒരു റണ്‍ മാത്രമാണ് എടുത്തത്. സഹ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെ മികച്ച ബാറ്റിങാണ് ചെന്നൈയ്ക്ക് കരുത്തായത്. താരം 50 പന്തില്‍ നാല് ഫോറും ഒന്‍പത് സിക്‌സും സഹിതം 92 റണ്‍സ് വാരി. അര്‍ഹിച്ച സെഞ്ച്വറിയാണ് ഋതുരാജിന് നഷ്ടമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
17 പന്തില്‍ 23 റണ്‍സുമായി മൊയിന്‍ അലിയും തിളങ്ങി. താരം നാല് ഫോറും ഒരു സിക്‌സും പറത്തി. പിന്നീടെത്തിയ ബെന്‍ സ്റ്റോക്‌സ് (ഏഴ്), അമ്പാട്ടി റായിഡു (12), രവീന്ദ്ര ജഡേജ (ഒന്ന്) എന്നിവരും നിരാശപ്പെടുത്തി. ശിവം ഡുബെ 18 പന്തില്‍ 19 റണ്‍സുമായി കൂടാരം കയറി.
ക്യാപ്റ്റന്‍ എംഎസ് ധോനി ഏഴ് പന്തില്‍ ഒരോ ഫോറും സിക്‌സും സഹിതം 14 റണ്‍സുമായി പുറത്താകാതെ നിന്നു. മിച്ചല്‍ സാന്റ്‌നര്‍ മൂന്ന് പന്തില്‍ ഒരു റണ്ണുമായി ധോനിക്ക് കൂട്ടായി ക്രീസില്‍ നിന്നു.
ഗുജറാത്തിനായി റാഷിദ് ഖാന്‍ നാലോവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷി, അല്‍സാരി ജോസഫ് എന്നിവരും രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജോഷ് ലിറ്റില്‍ ഒരു വിക്കറ്റെടുത്തു.