
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ആരോപണം.
യുവതി മര്‍ദ്ദിക്കപ്പെട്ട വിവരം പ്രതി ആഗിലിന്റെ അച്ഛന്‍ തന്നെ രേഖാമൂലം അറിയിച്ചിട്ടും പൊലീസ് ഇടപെടല്‍ ഉണ്ടായില്ലെന്ന്
അയല്‍വാസി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റഷ്യന്‍ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത് ഈ മാസം 19 നാണ്. ആഗിലി പിതാവ് തന്നെ അയല്‍ക്കാരോടൊപ്പം കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിലെത്തി അന്ന് രേഖാമൂലം പരാതി നല്‍കി.
പിറ്റേന്ന് ആഗിനേയും യുവതിയേയും പൊലീസ് വിളിപ്പിച്ചു. കെട്ടിയിട്ട് ഇരുമ്പ് കമ്പികൊണ്ട് മര്‍ദ്ദിക്കാറുണ്ടെന്ന് പൊലീസിനെ യുവതി അറിയിച്ചു. റഷ്യന്‍ ഭാഷമാത്രം അറിയുന്ന യുവതി പറഞ്ഞതൊക്കെയും ആഗിന്‍ തന്നെയാണ് പരിഭാഷപ്പെടുത്തി നല്‍കിയത്.
പെണ്‍കുട്ടിയെ ആഗിനൊപ്പം മടക്കി അയച്ചാല്‍ വീണ്ടും മര്‍ദ്ദിക്കാന്‍ സാധ്യതയുണ്ടെന്ന് ആഗിന്റെ പിതാവ് പറഞ്ഞിട്ടും പൊലീസ് ചെവികൊണ്ടില്ലെന്ന് സ്റ്റേഷിനില്‍ കൂട്ടു പോയ അയല്‍വാസി ആരോപിക്കുന്നു.
ആക്രമണം തുടര്‍ന്നതോടെ മൂന്ന് ദിവസം കഴിഞ്ഞാണ് റഷ്യന്‍ യുവതി ഈ വീടിന്റെ മുകളില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതും പരിക്കേറ്റതും. കാലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുൻപാകെ ഇന്ന് രേഖപ്പെടുത്തും.
പരാതിയില്‍ സമയ ബന്ധിതമായി ഇടപെടുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. മറ്റൊരു ദ്വിഭാഷിയെ ഉപയോഗിച്ച് യുവതിയുടെ വിശദമായ മൊഴി എടുത്തെന്നും പഴുതടച്ച അന്വേഷണമാണ് നഗക്കുന്നതെന്ന് പേരാമ്പ്ര ഡിവൈഎസ്പി പറഞ്ഞു.