കോഴിക്കോട് റഷ്യന്‍ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവം; വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: കോഴിക്കോട് റഷ്യന്‍ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷന്‍ ഓഫീസറോട് വനിത കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി റഷ്യന്‍ ഭാഷ അറിയുന്ന ആളുകളുടെ സഹായം ഉടന്‍ തേടാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
കോഴിക്കോട് കൂരാച്ചുണ്ടില്‍ വെച്ച്‌ പരിക്കറ്റ റഷ്യന്‍ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

ദ്വിഭാഷിയുടെ സഹായത്തോടെയാണ് മൊഴിയെടുക്കുക. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചത്.

ആണ്‍സുഹൃത്തിൻ്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം. കയ്യില്‍ മുറിവുണ്ടാക്കിയ പാടുമുണ്ട്. യുവതി മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ചികിത്സയിലാണ്.

ഇവരുടെ ആണ്‍ സുഹൃത്തായ കൂരാച്ചുണ്ട് സ്വദേശിയെ ഇതുവരെ കണ്ടെത്താനായില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം.