ആയുർവേദ ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി ;നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെയാണ് മരണം ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Spread the love

തിരുവനന്തപുരം: ആയുർവേദ ചികിത്സയ്ക്കായി വിഴിഞ്ഞത്തെത്തിയ റഷ്യൻ സഞ്ചാരിയെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി.സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞിരുന്ന പവേൽ പൊഡ്ഗ്രോ നോവ് (47) ആണ് നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ മരണപ്പെട്ടത്.

video
play-sharp-fill

കഴിഞ്ഞ മാസം നാലിനാണ് സഹോദരനായ ദിമിത്രി, സുഹൃത്ത് സെർജി മിനാക്കോവ് എന്നിവർക്കൊപ്പമാണ് ഇയാൾ വിഴിഞ്ഞത്തെത്തിയത്. രാവിലെ 4ന് തിരികെ നാട്ടിലേക്ക് പോകേണ്ടതായിരുന്നു. ഇതിനായി സഹോദരൻ രാത്രി 12.45 ഓടെ പവേലിനെ വിളിച്ചുണർത്താൻ എത്തിയപ്പോൾ അനക്കമില്ലാതെ കിടക്കുകയായിരുന്നു.

ഉടൻ സുഹൃത്തിനെയും കൂട്ടി വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകി. അമിതവണ്ണമുള്ള പവേലിന് 180 കിലോയോളം ഭാരമുണ്ടായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് വിശദമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് നടപടിക്രമങ്ങൾ പൂർതിയാക്കിയ ശേഷം മൃതദേഹം വിട്ടുനൽകും.