നന്ദിയുണ്ട് പുട്ടണ്ണാ…ഒരുപാട് നന്ദി …! ലോകത്തെ ആദ്യ കോവിഡ് വാക്‌സിൻ വികസിപ്പിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിന്റെ ഫെയ്‌സ്ബുക്ക് പേജിൽ മലയാളികളുടെ നന്ദി പ്രകടനം
സ്വന്തം ലേഖകൻ
കൊച്ചി : ലോക രാജ്യങ്ങൾ കൊവിഡിൽ വലയുമ്പോൾ ലോകത്തെ ആദ്യ കൊവിഡ് വാക്‌സിൻ റഷ്യ വികസിപ്പിച്ചിരുന്നു. ഒപ്പം റഷ്യൻ പ്രസിഡന്റിന്റെ മകളിൽ തന്നെ ആദ്യ വാക്‌സിൻ ഇപയോഗിക്കുകയും ചെയ്തിരുന്നു. ഇതോടെ ലോക രാജ്യങ്ങൾ നന്ദി പ്രകടനവുമായയി രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ നന്ദി പ്രകാശനവുമായി മലയാളികളും പുടിന്റെ ഫെയ്‌സ്ബുക്ക് പേജിൽ എത്തിയിട്ടുണ്ട്. നന്ദിയുണ്ട് പുട്ടണ്ണാ… ഒരുപാട് നന്ദി.. പുട്ടേട്ടാ കോടി പുണ്യമാണ് ഇങ്ങള്..’ എന്നിങ്ങങ്ങനെ തുടങ്ങി ഫെസ്ബുക്ക് പേജിൽ മലയാളികളുടെ നന്ദി പ്രസംഗം തകർക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒട്ടേറെ പേരാണ് വാക്‌സിൻ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് രംഗത്തെത്തിയത്. ഞങ്ങൾക്കും തരണേ പുട്ടേട്ടാ.. എന്ന് സ്‌നേഹത്തോടെ അഭ്യർഥിക്കുന്നവരെയും കൂട്ടത്തിൽ കാണാം.
ശീതയുദ്ധകാലത്ത് യുഎസുമായുള്ള സോവിയറ്റ് യൂണിയന്റെ ബഹിരാകാശ മത്സരത്തെ അനുസ്മരിപ്പിക്കുന്നതിനായി കോവിഡ് വാക്‌സിന് സ്പുട്‌നിക് 5′ എന്നാണ് പേര് നൽകിയിരിക്കുന്നത്. മോസ്‌കോയിലെ ഗമാലിയ ഗവേഷണ സർവകലാശാല വികസിപ്പിച്ച വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയതു ജൂൺ പതിനെട്ടിനായിരുന്നു.