റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കിസെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും.

റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കിസെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റൂറൽ ആശുപത്രികളിൽ ഹൗസ് സർജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് നടപടി.

ആഴ്ചയിൽ ഒരു ദിവസം അവധി ഉറപ്പാക്കും. ഹൗസ് സർജൻമാരുടെ ജോലി നിർവചിച്ച് മാർഗരേഖ പുറപ്പെടുവിക്കും. പിജി ഡോക്ടർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കും. മന്ത്രിയുമായുള്ള ചർച്ചയ്ക്കു പിന്നാലെ പിജി ഡോക്ടർമാർ സമരം ഭാഗികമായി പിൻവലിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പ് കിട്ടിയെന്ന് ഡോക്ടർമാർ പറഞ്ഞു. വൈകിട്ട് അഞ്ചുമണി മുതൽ അടിയന്തര സേവനങ്ങളിൽ ജോലിയിൽ പ്രവേശിക്കും. ഒ പി ബഹിഷ്കരണം തുടരും. തുടർ സമരപരിപാടി വൈകിട്ട് യോഗം ചേർന്ന് തീരുമാനിക്കുമെന്ന് പിജി അസോസിയേഷൻ പ്രതിനിധി ഡോ. ഇ എ റുവൈസ് പറഞ്ഞു.

Tags :