‘പുതിയ മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങളെ വിളിച്ചിട്ടില്ല’; പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി സര്‍ക്കാര്‍

Spread the love

തിരുവനന്തപുരം: പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസില്‍ പുതുതായി ഉല്‍പ്പാദനം ആരംഭിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുമെന്ന വാർത്തകള്‍ സർക്കാർ നിഷേധിച്ചു.

video
play-sharp-fill

മദ്യത്തെ മഹത്വവല്‍ക്കരിക്കാനോ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും നികുതി വകുപ്പ് അണ്ടർ സെക്രട്ടറി വ്യക്തമാക്കി. മദ്യ ബ്രാൻഡുകളുടെ പേര് രജിസ്റ്റർ ചെയ്യുന്നത് 1995-ലെ നിയമപ്രകാരമുള്ള ഔദ്യോഗിക നടപടിയാണ്. ഇതില്‍ ജനകീയ പങ്കാളിത്തം ഇല്ല. പൊതുജനങ്ങളില്‍ നിന്ന് നിർദ്ദേശങ്ങള്‍ സ്വീകരിക്കാനോ സമ്മാനങ്ങള്‍ നല്‍കാനോ കമ്പനി തീരുമാനിച്ചിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതിയ പ്ലാന്റിലെ മദ്യത്തിന് പേര് നല്‍കാൻ മത്സരം നടത്തുമെന്ന് ചില മാധ്യമങ്ങളില്‍ വാർത്തകള്‍ വന്നതാണ് വിവാദത്തിന് കാരണമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 21-ന് പ്ലാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഹൈക്കോടതി സ്റ്റേ നിലനില്‍ക്കെ മദ്യത്തിന് പേരിട്ടതിനും വിപണിയിലെത്തിച്ചതിനുമെതിരെ കൊല്ലം സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ എം.എം. സജീവ് കുമാർ നല്‍കിയ പരാതിയിലാണ് സർക്കാർ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സജീവ് കുമാർ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാസ സമരം നടത്തിയിരുന്നു.

പുതിയ മദ്യത്തിന് മലബാർ മിസ്റ്ററി എന്ന പേര് നല്‍കാൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും, നിയമപരമായ തടസ്സങ്ങളും വിവാദങ്ങളും ഒഴിവാക്കാൻ വകുപ്പ് നേരിട്ട് മിന്നല്‍ മാജിക് എന്ന പേര് നിശ്ചയിക്കുകയായിരുന്നു.