ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഒരുബെഞ്ചിൽ ഒരു കുട്ടി; ഉയർന്ന ക്ലാസിൽ ഒരു ദിവസം 20 കുട്ടികൾ; സ്കൂളുകൾ തുറക്കുന്നതിന് സംയുക്ത മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകള്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിന് സംയുക്ത മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകള്‍.

സംയുക്ത മാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറി. സ്‌കൂളില്‍ ഒരേസമയം എത്തുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കുയെന്നതാണ് മാര്‍ഗരേഖയില്‍ പ്രധാനമായും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നു മുതല്‍ ഏഴ് വരയെുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ സ്‌കൂളുകളില്‍ ഇരിപ്പിട ക്രമീകരണം.

ചെറിയ ക്ലാസുകളില്‍ ഒരു ദിവസം പത്തു കുട്ടികളും വലിയ ക്ലാസുകളില്‍ ഒരു ദിവസം 20 കുട്ടികളുമായി എണ്ണം നിയന്ത്രക്കും. സ്‌കൂളില്‍ എല്ലാ ക്ലാസിനും ഒരേസമയം ഇടവേള നല്‍കരുതെന്നും ശുപാര്‍ശയില്‍ പറയുന്നു.

ചെറിയ ക്ലാസുകളില്‍ ഒരുദിവസം മൂന്നിലൊന്ന് കുട്ടികള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടാവുക. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമായിരിക്കും ഇരിക്കാന്‍ അനുവദിക്കുക.

ഒരു ദിവസം പത്ത് കുട്ടികള്‍ മാത്രമായിരിക്കും പ്രവേശനത്തിന് അനുമതി. ഉയര്‍ന്ന ക്ലാസുകളില്‍ ഒരു ദിവസം 20 കുട്ടികളെയാവും പ്രവേശിപ്പിക്കുക.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സ്വീകരിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.