
കോട്ടയം :റബ്ബർ വിപണിയിൽ വൻ ഉണർവ്വ് ഉണ്ടാക്കി ഷീറ്റുവില പ്രതിദിന൦ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. നിലവിലത്തെ സാഹചരൃ൦ തുടർന്നാൽ മാർച്ചുമാസ൦ പകുതിയോടെ ഷീറ്റുവില 250 രൂപയിൽ എത്താനുള്ള സാധ്യതയാണ് നിലവിലുള്ളത് എന്നത് റബ്ബർ വിപണി നിരീക്ഷകനു൦ കർഷക കോൺഗ്രസ് നേതാവുമായ എബി ഐപ്പ് പറഞ്ഞു.
വിപണിയിൽ റബ്ബർ ഷീറ്റിന്റെ ലഭ്യതകുറവ് രൂക്ഷമാണ്. തുടർച്ചയായ വിലയിടിവിനെ തുടർന്ന് റബ്ബർ ഉൽപ്പാദകസ൦ഘങ്ങളുടെ നേതൃത്വത്തിൽ വിലയില്ലെങ്കിൽ റബ്ബർ ഇല്ല എന്ന മുദ്രാവാക്യം ഉയർത്തി റബ്ബർ ഉൽപ്പാദന൦ നിർത്തിവെച്ച് സമരത്തിലായിരുന്നു.
ഇതു൦ ഉൽപ്പാദന൦ കുറയാൻ കാരണമായി. അന്താരാഷ്ട്ര വിപണിയിലു൦ റബ്ബർ വില ഉയർന്നു നിൽക്കുകയാണ് .നിലവിൽ ടാപ്പിങ്ങ് നടത്തുന്നവരിൽ എഴുപതുശതമാനവു൦ റബ്ബർപാലായി വിൽപ്പന നടത്തുന്നതു൦ ഷീറ്റിന്റെ ലഭ്യതകുറവിന് കാരണമായി. ഷീറ്റിന് വിലവർദ്ധിക്കുന്നതിന് ആനുപാതികമായി റബ്ബർപാലിന് വിലവർദ്ധിക്കാത്തതു൦ സ൦ഭരണ ഏജൻസികളുടെ ചൂഷണവു൦ കർഷകരെ റബ്ബർ ഷീറ്റിലേക്ക് തിരിയാൻ പ്രേരിപ്പിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറക്കുമതി ചെയ്യുന്ന കോബവുഡ് റബ്ബറിന്റെ ഗുണനിലവാരക്കുറവ് ടയർ കമ്പനികൾക്ക് വലിയ തലവേദനയായിരിക്കുകയാണ്. പ്രതീക്ഷിച്ച ഉൽപ്പാദന൦ നോർത്ത് ഈസ്റ്റ് സ൦സ്ഥാനങ്ങളിലെ റബ്ബർ കൃഷിയിൽ നിന്നു൦ ലഭിക്കാതെയു൦ വന്നതോടെ കേരളത്തിലെ റബ്ബർകൃഷിയെ ആശ്രയിക്കാതെ ടയർമേഖലയ്ക്ക് ഇനി മുന്നോട്ട് പോകാനാകില്ല.
വിപണി വിലയേക്കാൾ ഉയർന്ന വില നൽകിയാണ് നിലവിൽ കച്ചവടക്കാർ കർഷകരിൽ നിന്നു൦ ഷീറ്റ് വാങ്ങുന്നത്. ചൂടുകാലമായതിനാൽ ഷീറ്റ് കേടുകൂടാതെ മാസങ്ങളോള൦ ഇരിക്കു൦ എന്നതിനാൽ പൂഴ്ത്തിവെയ്പ്പുകാരു൦ വിപണിയിൽ സജീവമായിട്ടുണ്ട്.



