റബറിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങളുമായി റബർ കർഷക ഉത്പാദക കമ്പനി-റബ്ബ്ഫാം;  ഡിസംബർ 31ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്ത് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും

റബറിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങളുമായി റബർ കർഷക ഉത്പാദക കമ്പനി-റബ്ബ്ഫാം; ഡിസംബർ 31ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്ത് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും

 

സ്വന്തം ലേഖകൻ

 

കോട്ടയം : കേരള സർക്കാർ കൃഷി വകുപ്പിൻ്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകിട കർഷക കാർഷിക കൺസോഷ്യത്തിന്റെ പ്രോത്സാഹനത്തോടെ റബർ കർഷകർ രൂപം കൊടുത്ത് പ്രവർത്തിക്കുന്ന കർഷക ഉല്പാദക കമ്പനിയായ ‘റബ്ബ്ഫാം’ റബ്ബർ അധിഷ്ഠിത ഉത്പന്ന നിർമ്മാണ സംരംഭത്തിന് തുടക്കം കുറിച്ചു.

കർഷകരിൽ നിന്നും ശേഖരിക്കുന്ന റബർ ഉപയോഗിച്ച് മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ആയ ഗ്രോബാഗ്, ഇൻഡോർ/ഔട്ട്ഡോർ ചെടിച്ചട്ടികൾ, കൈയുറകൾ, റബർബാൻഡ് തുടങ്ങിയവയുടെ നിർമ്മാണം റബ്ബ്ഫാം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുന്ന ചടങ്ങ് 2023 ഡിസംബർ 31 ഞായറാഴ്‌ച വൈകിട്ട് 3 മണിക്ക് കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി. എൻ. വാസവൻ റബ്ബ്ഫാം ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കും.

 

  • റബർ ബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ മുഖ്യപ്രഭാഷണം നടത്തും, പ്രഥമ “ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർ’ വിതരണം ചെയ്യുന്നതുമാണ്. ശ്രീ. തോമസ് ചാഴികാടൻ എം.പി. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ. വി. ബിന്ദു റബ്ബ്ഫാമിന് ലഭിച്ച ‘കേരൾ അഗ്രോ’ എന്ന ബ്രാൻഡ് നാമം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്. റബർ ബോർഡ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ശ്രീ.എം. വസന്തഗേശൻ ഐ.ആർ.എസ് ഉൽപന്ന വിപണനത്തിനുള്ള ആദ്യ ഡീലർഷിപ്പ് വിതരണം നിർവഹിക്കും.

 

ഡോ. ജേക്കബ് മാത്യുചെയർമാൻ, പ്രാൺ ബേബി ഡയറക്ടർ, ജോമോൻ ജോസഫ്സി ഇ ഒ, ബാബു ജോസഫ്, കെ കെ ആനന്ദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.