പി സി ജോർജ് റബ്ബർ കർഷകരോട് മാപ്പ് പറയണം: അഡ്വ.ടോമി കല്ലാനി
സ്വന്തം ലേഖകൻ
എരുമേലി: യുഡി എഫ് അധികാരത്തിലെത്തിയാൽ റബ്ബറിന് കിലോയ്ക്ക് 250 രൂപയാക്കുമെന്ന് പൂഞ്ഞാർ മണ്ഡലം യു ഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനി. എരുമേലി പേരുത്തോട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബർ കർഷകർ ആ തൊഴിൽ നിർത്തി കടുക്കാ കൃഷി നടത്തണമെന്ന് പറഞ്ഞ എം.എൽ.എയാണ് പി സി ജോർജ്. കർഷകരുടെ ദുരിതം മനസ്സിലാക്കുന്നതിന് പകരം അവർക്കുള്ള സബ്സിഡി ഒഴിവാക്കാനാണ് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടതെന്നും ടോമി കല്ലാനി പറഞ്ഞു. കർഷകരെ അവഹേളിക്കുന്ന പിസി ജോർജ് മാപ്പ് പറയണം. കർഷകരോട് വോട്ടു ചോദിക്കാൻ പോലും ജോർജിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡി എഫ് എന്നും വിശ്വാസികൾക്കൊപ്പമാണ്. വിശ്വാസ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കും. നിരവധി ഭക്തജനങ്ങൾ വരുന്ന പ്രദേശമാണിത്. തീർത്ഥാടകർക്ക് കുടുതൽ സൗകര്യമൊരുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിവെള്ളത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഈ പഞ്ചായത്തിലെ നിരവധി പേരാണ് തന്നെ സമീപിച്ചത്. എല്ലാവർക്കും കുടിവെള്ളമെത്തുന്ന രീതിയിൽ ശാശ്വത പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. ടി വി ജോസഫ് ,ജോസ് മടുക്കക്കുഴി, പ്രകാശ് പുളിക്കൻ, നാസർ പനച്ചി എന്നിവർ പ്രസംഗിച്ചു.