
തിരുവല്ല: റബര്‍ പാല് സംഭരിക്കുന്ന വീപ്പകള്‍ വെള്ളപ്പൊക്കത്തിന്റെ മറവില്‍ സാമൂഹികവിരുദ്ധര്‍ കടത്തിക്കൊണ്ടു പോയതോടെ തോട്ടം നിറയെ റബ്ബര്‍ പാല് പ്രളയം.
തിരുവല്ല വള്ളംകുളം ഹരി നിവാസില്‍ ഹരികുമാറിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം വരുന്ന റബര്‍ തോട്ടത്തിലാണ് സംഭവം.
കനത്ത മഴയില്‍ ഇവിടെ വെള്ളം കയറിയതോടെ റബര്‍ പാല് സംഭരിച്ചിരുന്ന വീപ്പകള്‍ ചരിഞ്ഞു. ഉടമ ഇതറിഞ്ഞ് എത്തിയപ്പോഴേക്കും വീപ്പകള്‍ സാമൂഹികവിരുദ്ധര്‍ കടത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റബര്‍ പാല് കട്ടിയാകാതിരിക്കാന്‍ വീപ്പയ്ക്കുള്ളില്‍ രാസവസ്തു ഒഴിച്ചിരുന്നതിനാല്‍ കമിഴ്ത്തിക്കളഞ്ഞ പാല് വെള്ളത്തോടൊപ്പം ചേര്‍ന്ന് ഒഴുകുകയായിരുന്നു.അടുത്തുള്ള ചെങ്ങാമണ്‍ കോളനിയിലേക്ക് ഇത് ഒഴുകിയെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്.
തോട്ടം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 3 പേരാണ് വീപ്പ കടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് അറിയുന്നു. ഇരവിപേരൂരിലുള്ള ആക്രിക്കടയില്‍ നിന്നും വീപ്പകള്‍ കണ്ടെത്തിയിട്ടുണ്ട്.



